Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആം ആദ്മിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പതിവാകുന്നു; അശുതോഷിന് പിന്നാലെ പാർട്ടിയോട് വിടപറയാനൊരുങ്ങി ആശിഷ് ഖേതൻ; ഇനി നിയമ പരിശീലനത്തിലാണ് തന്റെ പൂർണ ശ്രദ്ധയെന്നും സജീവ രാഷ്ട്രീയത്തിലേക്കിലെന്നും അറിയിച്ച് ആശിഷിന്റെ ട്വിറ്റർ പോസ്റ്റ്

ആം ആദ്മിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പതിവാകുന്നു;  അശുതോഷിന് പിന്നാലെ പാർട്ടിയോട് വിടപറയാനൊരുങ്ങി ആശിഷ് ഖേതൻ; ഇനി നിയമ പരിശീലനത്തിലാണ് തന്റെ പൂർണ ശ്രദ്ധയെന്നും സജീവ രാഷ്ട്രീയത്തിലേക്കിലെന്നും അറിയിച്ച് ആശിഷിന്റെ ട്വിറ്റർ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പതിവാകുന്നു എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. മുതിർന്ന നേതാവായ അശുതോഷ് പാർട്ടിയിൽ നിന്നും പുറത്ത് പോയതിന് പിന്നാലെ ഇതേ പാത പിന്തുടരുകയാണ് ആശിഷ് ഖേതൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ നിയമ പരിശീലനത്തിലാണ് തന്റെ ശ്രദ്ധയെന്നും താനിനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ആശിഷ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

അശുതോഷ് രാജിവെച്ച ഓഗസ്റ്റ് 15ന് തന്നെ ആശിഷ് ഖേതൻ അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത് സമർപ്പിച്ചതായി പി.ടി.എ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല രാജി വാർത്തകളെ ഖേതൻ നിരാകരിച്ചിരുന്നുമില്ല. അന്വേഷണാത്മക പത്രപ്രവർത്തകനായ ആശിഷ് ഖേതൻ 2004ലാണ് എ.എ.പിയിൽ ചേർന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ബിജെപിയുടെ മീനാക്ഷി ലേഖിയോട് തോറ്റു.

ഡൽഹി സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഉപദേശക സമിതിയായ ഡൽഹി ഡൈലോഗ് ഡെവലപ്മെന്റ് കമ്മീഷന്റെ വൈസ് ചെയർമാനായി അദ്ദേഹം പിന്നീട് നിയമിക്കപ്പെട്ടു. ഏപ്രിലിൽ നിയമ പരീശീലനം തുടരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം രാജി വെച്ചു.
എന്നാൽ 2014ൽ മത്സരിച്ച് തോറ്റ സീറ്റിൽ 2019 ൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടി നിരാകരിച്ചതാണ് പുറത്തേക്ക് പോകാൻ കാരണമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അശുതോഷ് രാജിവെച്ചിരുന്നു. കെജ്‌രിവാൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിലും പാർട്ടിക്ക് പുറത്തേക്ക് പോകാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. അശുതോഷിനെപ്പോലെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അടുപ്പക്കാരിൽ ഒരാളാണ് ഖേതൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP