Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൺ റാങ്ക് വൺ പെൻഷൻ പദ്ധതി: വിമുക്ത ഭടന്മാർ സമരത്തിലേക്ക്

ന്യൂഡൽഹി: വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കൽ വൈകുന്നതിൽ പ്രതിഷേധിച്ച് വിമുക്തഭടന്മാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജൂൺ 14ന് ന്യൂഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

പദ്ധതിയിൽ കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കാനാവശ്യപ്പെട്ടാണ് വിമുക്തഭടന്മാരുടെ പ്രക്ഷോഭം. വിരമിക്കൽ ദിനം കണക്കിലെടുക്കാതെ ഒരേ പദവിയിൽ, ഒരേ കാല ദൈർഘ്യത്തിൽ ജോലി ചെയ്തവർക്ക് ഏകീകൃത പെൻഷൻ നൽകുകയാണ് വൺ റാങ്ക് വൺ പെൻഷൻ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 2006ന് ശേഷം സേനയിൽ നിന്ന് വിരമിച്ച ഭടന്മാർക്ക് ലഭിക്കുന്ന പെൻഷനേക്കാൾ കുറവ് തുകയാണ് ഇതിന് മുൻപ് വിരമിച്ചവർക്ക് ലഭിക്കുന്നത്.

ഇത്തരത്തിൽ പെൻഷൻ തുകയിവലെ വ്യത്യാസങ്ങൾക്കെതിരെ വിമുക്തഭടന്മാർ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിൽ വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പിലാക്കാമെന്ന വാഗ്ദാനം ബിജെപി സർക്കാർ നൽകി. എന്നാൽ മാർഗനിർദ്ദേശങ്ങൾ നൽകിയതല്ലാതെ പദ്ധതി പ്രാബല്യത്തിൽ വരുത്താനുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ വിമുക്തഭടന്മാർ ഒരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP