Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ സ്‌കൂൾ വാനിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി ഒരു വിദ്യാർത്ഥിനി മരിച്ചു; 17 പേർക്ക് പരിക്കേറ്റു: നാലു പേരുടെ നില ഗുരുതരമായി തുടരുന്നു

ഡൽഹിയിൽ സ്‌കൂൾ വാനിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി ഒരു വിദ്യാർത്ഥിനി മരിച്ചു; 17 പേർക്ക് പരിക്കേറ്റു: നാലു പേരുടെ നില ഗുരുതരമായി തുടരുന്നു

ന്യുഡൽഹി: ഡൽഹിയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ വാനിലേക്ക് പാൽ ടാങ്കർലോറി ഇടിച്ചുകയറി ഒരു വിദ്യാർത്ഥി മരിച്ചു. 17 പേർക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ വാനിലേക്ക് പാൽ ടാങ്കർലോറി ഇടിച്ചുകയറുകയായിരുന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കേശവ്പുരത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ഗരിമ ആണ് മരിച്ചത്. 18 കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. ഏഴിനും പതിനഞ്ചിനും മധ്യേപ്രായമുള്ളവരാണ് ഇവർ. കേന്രദീയ വിദ്യാലയത്തിലെയും നമ്പർ വൺ സ്‌കൂളിലേയും വിദ്യാർത്ഥികളാണിവർ. കനിയ നഗർ മെട്രോ സ്റ്റേഷനു സമീപം സ്‌കൂൾ വാൻ യു ടേൺ എടുക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP