Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് നാളെ തമിഴാനാട്ടിൽ പ്രതിപക്ഷ ബന്ദ്; ബന്ദിനെ തള്ളി സർക്കാർ

കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് നാളെ തമിഴാനാട്ടിൽ പ്രതിപക്ഷ ബന്ദ്; ബന്ദിനെ തള്ളി സർക്കാർ

ചെന്നൈ : വരൾച്ചമൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഡി.എം.കെ., കോൺഗ്രസ്, സി.പി.എം, സിപിഐ., വി സി.കെ., മുസ്ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി തുടങ്ങിയ പാർട്ടികളാണു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കടുത്ത വരൾച്ചമൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഡൽഹിയിൽ തമിഴ് കർഷകർ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് ബന്ദുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഡൽഹിയിലെ സമരം അവസാനിപ്പിച്ച്, സംസ്ഥാനത്തു നടത്തുന്ന ബന്ദിൽ പങ്കെടുക്കാൻ കർഷകരോട് നേരത്തെ ഡി.എം.കെ. ആഹ്വാനം ചെയ്തിരുന്നു.

വിവിധ വ്യാപാരിസംഘടനകൾ, ചലച്ചിത്രപ്രവർത്തകർ, തൊഴിലാളിയൂണിയനുകൾ തുടങ്ങിയവർ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സിനിമാ തിയറ്ററുകളിലും ചൊവ്വാഴ്ച പ്രദർശനം ഉപേക്ഷിക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ബന്ദ് നടത്താനുള്ള നീക്കത്തെ സർക്കാർ തള്ളി കളഞ്ഞു. ഇപ്പോഴത്തെ പ്രതിഷേധം അനാവശ്യമാണെന്നാണ് സർക്കാർ നിലപാട്. ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗതസംവിധാനങ്ങൾ പ്രവർത്തിക്കുമെന്ന് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP