Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശികലയെയും ദിനകരനെയും പുറത്താക്കിയത് ധർമ്മയുദ്ധത്തിന്റെ വിജയമെന്ന് പനീർശെൽവം; അണ്ണാ ഡിഎംകെയിലെ പ്രശ്‌നങ്ങൾ രണ്ടു ദിവസത്തിനകം ചർച്ച ചെയ്തു തീർക്കുമെന്നും മുൻ മുഖ്യമന്ത്രി

ശശികലയെയും ദിനകരനെയും പുറത്താക്കിയത് ധർമ്മയുദ്ധത്തിന്റെ വിജയമെന്ന് പനീർശെൽവം; അണ്ണാ ഡിഎംകെയിലെ പ്രശ്‌നങ്ങൾ രണ്ടു ദിവസത്തിനകം ചർച്ച ചെയ്തു തീർക്കുമെന്നും മുൻ മുഖ്യമന്ത്രി

ചെന്നൈ: ശശികലയെയും അനന്തിരവൻ ദിനകരനെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയത് ധർമ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. വരും ദിവസങ്ങളിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമെന്നും ശശികലയ്‌ക്കെതിരേ വിമത സ്വരം ഉയർത്തി സ്വന്തം പാർട്ടി രൂപീകരിച്ച പനീർശെൽവം അറിയിച്ചു.

ഇന്നലെ രാത്രി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ വസതിയിൽ 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ദിനകരനെയും പുറത്താക്കാനുള്ള സുപ്രധാന തീരുമാനം ഉണ്ടായത്.

ശശികലയെയും അവർ നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയയെയും പുറത്താക്കിയാൽ പാർട്ടിയിൽ തിരിച്ചെത്താമെന്ന പനീർശെൽവത്തിന്റെ വാഗ്ദാനം മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും കൂട്ടരും അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന തീരുമാനം ഇന്നലെ രാത്രി ഉണ്ടായത്.

രണ്ടു ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ ചർച്ച ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പനീർശെൽവം വ്യക്തമാക്കി. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുകയെന്നത് അണികളുടെ ആവശ്യം കൂടിയാണെന്നും പനീർശെൽവം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP