Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്കാർ പ്രതിജ്ഞ ചെയ്യണം; ഓർഡിനൻസ് രാജ് നിയമവിരുദ്ധം; റിപ്പബ്ലിക്ദിന സന്ദേശത്തിൽ കേന്ദ്രസർക്കാറിന് രാഷ്ട്രപതിയുടെ ഒളിയമ്പ്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്കാർ പ്രതിജ്ഞ ചെയ്യണം; ഓർഡിനൻസ് രാജ് നിയമവിരുദ്ധം; റിപ്പബ്ലിക്ദിന സന്ദേശത്തിൽ കേന്ദ്രസർക്കാറിന് രാഷ്ട്രപതിയുടെ ഒളിയമ്പ്

ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അഭിമാനം സംരക്ഷിക്കുമെന്നും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ ചെയ്യമെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. റിപ്പബ്ലിക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സ്ത്രീകളെ ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത രാജ്യങ്ങൾ മാത്രമേ ലോകശക്തികളായിട്ടുള്ളൂവെന്നും പ്രണബ് മുഖർജി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഏറെ പ്രതീക്ഷ നൽകുന്നതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-15 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഇരുപാദങ്ങളിലും അഞ്ചു ശതമാനത്തിൽ കൂടുതൽ വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിച്ചത് 7 മുതൽ 8 വരെ വളർച്ചാ നിരക്കെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ചർച്ച ചെയ്യാതെ ബില്ലുകൾ പാസ്സാക്കുന്നത് ജനാധിപത്യത്തിന് ഉചിതമല്ലെന്ന് രാഷ്ട്രപതി കേന്ദ്രസർക്കാറിന്റെ ഭരണത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു. ചർച്ച ചെയ്യാതെ നിയമങ്ങൾ പാസാക്കുന്നത് നിയമ നിർമ്മാണത്തിനുള്ള പാർലമെന്റിന്റെ പങ്കിനെ ബാധിക്കുമെന്നും ജനങ്ങൾ പാർലമെന്റിന് നൽകുന്ന വിശ്വാസ്യതയെ അത് തകർക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. നിയമ നിർമ്മാണസഭയുടെ പ്രവർത്തനമില്ലാതെ ഭരണം നടക്കില്ല. ജനങ്ങളുടെ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്നത് പാർലമെന്റാണ്. ഇതൊരിക്കലും ജനാധിപത്യത്തിന് ഭൂഷണമല്ല.

നിയമനിർമ്മാണത്തിൽ അഭിപ്രായസമന്വയം വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 2014 നിർണായകവർഷമായിരുന്നു. സുസ്ഥിരമായ സർക്കാരിനായി രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്തു. മൂന്നു ദശാബ്ദത്തിന് ശേഷം ജനങ്ങൾ ഒറ്റയ്ക്ക് ഒരു പാർട്ടിയെ അധികാരത്തിലെത്തിച്ചു. ഇത് മുന്നണിരാഷ്ട്രീയത്തിന്റെ സമ്മർദങ്ങളെ അതിജീവിക്കാൻ സർക്കാരിന് ശക്തിനൽകിയെന്നും അദ്ദേഹം പറഞ്ഞു.

ബഹുസ്വരതയാണ് ഇന്ത്യയുടെ ജനാധിപത്യം. ഭരണഘടന പ്രതിനിധീകരിക്കുന്നതും അതിനെയാണ്. എന്നാൽ ഭ്രാന്തമായ ചില രാഷ്ട്രീയ ചർച്ചകൾ അത് മലിനപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ പാരമ്പര്യത്തിനും മൂല്യങ്ങൾക്കും വിരുദ്ധമാണ്. നാക്ക് കൊണ്ടുള്ള അക്രമം ജനങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തുന്നു. ഗാന്ധിജി പറഞ്ഞത് പോലെ മതം ഐക്യത്തിന്റെ ചാലകശക്തിയാണ്. അല്ലാതെ സംഘർഷത്തിന്റേതല്ല. മോദി സർക്കാരിന് കീഴിൽ എംപി മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവാദ പ്രസ്താവനകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP