Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരോധിച്ച ഭക്ഷണം മറ്റുള്ളവരുടെ വികാരത്തെ വ്രണപെടുത്തുമെങ്കിൽ കഴിക്കാൻ പാടില്ല; ബീഫ് നിരോധനത്തെ ന്യായീകരിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മാ ഹെപ്തുള്ള

നിരോധിച്ച ഭക്ഷണം മറ്റുള്ളവരുടെ വികാരത്തെ വ്രണപെടുത്തുമെങ്കിൽ കഴിക്കാൻ പാടില്ല; ബീഫ് നിരോധനത്തെ ന്യായീകരിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മാ ഹെപ്തുള്ള

 ന്യൂഡൽഹി: രാജ്യവ്യാപകമായി ബീഫ് നിരോധിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാറിൽ വിഭിന്ന അഭിപ്രായം ശക്തമാകുന്നതിനിടെ നിരോധനത്തെ ന്യായീകരിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ള രംഗത്തെത്തി. ന്യൂനപക്ഷ വികാരം കണക്കിലെടുക്കണം എന്ന് പറയുന്നവർ ഭൂരിപക്ഷ വികാരത്തെകുറിച്ച് മനസിലാക്കണമെന്ന് നെജ്മ ഹെപ്തുള്ള പറഞ്ഞു. എന്ത് കഴിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും നിരോധിച്ച ഭക്ഷണം മറ്റുള്ളവരുടെ വികാരത്തെ വ്രണപെടുത്തുമെങ്കിൽ കഴിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ദൗർഭാഗ്യവശാൽ ന്യൂനപക്ഷ സമുദായ വികാരം മാത്രമാണ് യു.പി.എ പരിഗണിച്ചതെന്നും ബിജെപി സർക്കാർ അതല്ല ചെയ്യുന്നതെന്നും നജ്മ ഹെപ്തുള്ള വ്യക്തമാക്കി.

ബീഫ് നിരോധനത്തെ പിന്തുണച്ചുകൊണ്ട് നജ്മ ബെപ്തുള്ളക്ക് പുറമേ ബിജെപിയിലെ മറ്റൊരു ന്യൂനപക്ഷ മന്ത്രിയായ മുക്താർ അബ്ബാസ് നഖ്വിയും രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കണം എന്നാഗ്രഹമുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണമെന്നായിരുന്നു മുക്താർ അബ്ബാസ് നഖ്വി രംഗത്തെത്തിയത്.

നഖ്വിയുടെ പ്രസ്താവനയിൽ എതിർപ്പുമായി അരുണാചൽ പ്രദേശിൽ നിന്നുള്ള ബിജെപി പ്രതിനിധിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിരൺ റിജിജു രംഗത്തെത്തിയിരുന്നു. ആരൊക്കെ പറഞ്ഞാലും താൻ ബീഫ് കഴിക്കുമെന്നും, തന്നെ ആർക്കെങ്കിലും തടയാൻ സാധിക്കുമോ എന്നുമായിരുന്നു റിറിജുവിന്റെ ചോദ്യം.

അരുണാചൽ പ്രദേശ് സ്വദേശിയായ താൻ ബീഫ് കഴിക്കുമെന്നും തന്നെ ആർക്കെങ്കിലും തടയാനാവുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മറ്റൊരാളുടെ കാര്യങ്ങളിൽ നമുക്ക് ഇടപെടാതിരിക്കാം എന്നും റിജിജു വ്യക്തമാക്കിയിരിന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഫ് നിരോധിച്ചതിനെ തുടർന്നാണ് നഖ്‌വി ബീഫ് കഴിക്കാതെ പറ്റില്ല എന്നുള്ളവർക്ക് പാക്കിസ്ഥാനിലേക്കോ, അറബ് രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ അവ ലഭ്യമായ ലോകത്തിലെ മറ്റെവിടങ്ങളിലേക്കുമോ പോകാമെന്ന് പറഞ്ഞത്. മുക്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെ തള്ളി നേരത്തെ അരുൺ ജെയ്റ്റി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP