Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അബ്ദുൾ കലാം സാധാരണ ശാസ്ത്രജ്ഞൻ മാത്രം; ഇന്ത്യയുടെ മിസൈൽ നേട്ടങ്ങളെല്ലാം റഷ്യയുടെ സഹായത്തോടെ: മുൻ രാഷ്ട്രപതിയെ വിമർശിച്ച് പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർ ഖാൻ

അബ്ദുൾ കലാം സാധാരണ ശാസ്ത്രജ്ഞൻ മാത്രം; ഇന്ത്യയുടെ മിസൈൽ നേട്ടങ്ങളെല്ലാം റഷ്യയുടെ സഹായത്തോടെ: മുൻ രാഷ്ട്രപതിയെ വിമർശിച്ച് പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർ ഖാൻ

ന്യൂഡൽഹി: ലോകമെങ്ങും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുൾ കലാമിന്റെ വിയോഗത്തിൽ ദുഃഖം ആചരിക്കുമ്പോൾ എതിരൊലിയുമായി പാക്കിസ്ഥാനിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ. പാക് ആണവ ശാസ്ത്രജ്ഞനായ അബ്ദുൽ ഖാദിർ ഖാനാണു കലാമിനെതിരെ രംഗത്തെത്തിയത്.

അബ്ദുൾ കലാം സാധാരണ ശാസ്ത്രജ്ഞൻ മാത്രമാണെന്നാണ് ഖാദിർ ഖാന്റെ വാദം. ഇന്ത്യയുടെ മിസൈൽ നേട്ടങ്ങളെല്ലാം റഷ്യയുടെ സഹായത്തോടെയാണെന്നും അതിന് കലാമിനെ പുകഴ്‌ത്തേണ്ട കാര്യം ഇല്ലെന്നുമാണ് പാക് ശാസ്ത്രജ്ഞന്റെ പ്രതികരണം.

അബ്ദുൽ കലാമിന്റെ മരണത്തിനു പിന്നാലെ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഖാന്റെ അഭിപ്രായപ്രകടനം. കലാം ഇന്ത്യയുടെ ശാസ്ത്രമേഖലയ്ക്ക് അതുല്യ സംഭാവനകൾ ഒന്നും നൽകിയിട്ടില്ല. ഇന്ത്യയുടെ മിസൈൽ പദ്ധതികളെല്ലാം റഷ്യയുടെ സഹായത്തോടെയാണ് നടന്നത്.

വാജ്‌പേയിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ ഇരിക്കുന്ന 2002ൽ അബ്ദുൽ കലാമിനെ രാഷ്ട്രപതിയാക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഈ സമയത്ത് മുസ്‌ലിം വോട്ടുകൾ നേടാനാണ് ബിജെപി കലാമിനെ രാഷ്ട്രപതിയാക്കിയതെന്നും ഖാൻ പറഞ്ഞു.

അതീവ രഹസ്യസ്വഭാവമുള്ള ആണവരഹസ്യങ്ങൾ ചോർത്തിയ കേസിൽ 2004 ൽ നടപടി നേരിട്ട ശാസ്ത്രജ്ഞനാണ് അബ്ദുൽ ഖാദിർ ഖാൻ. ജോലിയിൽ നിന്നു പുറത്താക്കുകയും പിന്നീട് വീട്ടുതടങ്കലിലാകുകയും ചെയ്ത ഖാൻ 2009ലാണ് മോചിതനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP