Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ അതിർത്തിയിൽ മുമ്പെങ്ങും ഇല്ലാത്തവിധം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് പാക്കിസ്ഥാൻ; 36 ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെയും ഷെൽവർഷം; ഒരാഴ്ചയ്ക്കിടെ 42 ഇന്ത്യക്കാർക്ക് ജീവഹാനി ഉണ്ടായെന്ന് റിപ്പോർട്ട്

ഇന്ത്യൻ അതിർത്തിയിൽ മുമ്പെങ്ങും ഇല്ലാത്തവിധം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് പാക്കിസ്ഥാൻ; 36 ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെയും ഷെൽവർഷം; ഒരാഴ്ചയ്ക്കിടെ 42 ഇന്ത്യക്കാർക്ക് ജീവഹാനി ഉണ്ടായെന്ന് റിപ്പോർട്ട്

ശ്രീനഗർ: ഇന്ത്യാ-പാക് അതിർത്തിയിൽ ആക്രമണം ശക്തമാക്കി പാക്കിസ്ഥാൻ. കഴിഞ്ഞ കുറച്ചുദിവസമായി മുമ്പെങ്ങും ഇല്ലാത്തവിധത്തിൽ ആക്രമണം രൂക്ഷമാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ നാല് ഗ്രാമീണർ കൊല്ലപ്പെട്ടു. അതിർത്തിയിലെ 36 ബിഎസ്എഫ് പോസ്റ്റുകൾക്ക് എതിരെയും ഷെല്ലുകൾ വർഷിച്ചാണ് ആക്രമണം നടക്കുന്നത്.

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് സൈന്യം കഴിഞ്ഞ രാത്രി മുഴുവൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് ഗ്രാമീണർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 30ഓളം ഗ്രാമീണർക്കും മൂന്ന് അതിർത്തി രക്ഷാ സേനാംഗങ്ങൾക്കും പരിക്കേറ്റു. അതിർത്തിയിലെ 36ഓളം ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ അതിരൂക്ഷമായ ഷെല്ലാക്രമണം ഉണ്ടായതായും സൈന്യം അറിയിച്ചു. അതിനിടെ കഴിഞ്ഞ ആഴ്ചയിൽ മാത്രം 42 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിയെന്ന റിപ്പോർട്ടും പുറത്തുവന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 42 പേർക്ക് ജീവഹാനിയുണ്ടായതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. അതിർത്തി ഗ്രാമങ്ങളിലെ 40,000ത്തോളം ആളുകൾ വീടുപേക്ഷിച്ച് പലായനം ചെയ്തുകഴിഞ്ഞു. മാറ്റിപ്പാർപ്പിക്കപ്പെട്ടവരും വീടുപേക്ഷിച്ച് വന്നവരുമായവരിൽ ഭൂരിഭാഗവും അധികൃതർ തയ്യാറാക്കിയ അഭയാർത്ഥി ക്യാംപുകളിലാണ് ഇപ്പോൾ.

അതിർത്തിയിലെ അഞ്ച് കിലോമീറ്റർ പരിധിയിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അടുത്തിടെ ബിഎസ്എഫ് ശക്തമായി പാക് ആക്രമണങ്ങൾക്ക് എതിരെ തിരിച്ചടിച്ചിരുന്നു. ഇതോടെ വെടിനിറുത്തൽ അഭ്യർത്ഥനയുമായി പാക്കിസ്ഥാനും എത്തി. എന്നാൽ അതിന് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പൂർവാധികം ശക്തമായി ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP