Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിൽ ഇന്ത്യ വാനോളം ഉയർത്തിയ ദേശീയ പതാകയിൽ ക്യാമറയുണ്ടോയെന്ന് പാക്കിസ്ഥാന് സംശയം; പതാക മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിൽ പൊറുതി മുട്ടിയുള്ള പ്രതികരണമെന്ന് സംശയം

അതിർത്തിയിൽ ഇന്ത്യ വാനോളം ഉയർത്തിയ ദേശീയ പതാകയിൽ ക്യാമറയുണ്ടോയെന്ന് പാക്കിസ്ഥാന് സംശയം; പതാക മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിൽ പൊറുതി മുട്ടിയുള്ള പ്രതികരണമെന്ന് സംശയം

ന്യൂഡൽഹി: പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന അമൃത്സറിലെ അത്താരിയിൽ ഇന്ത്യ സ്ഥാപിച്ച, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാകയിൽ ആശങ്ക പ്രകടിപ്പിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി.

ഇത്ര ഉയരത്തിൽ നിൽക്കുന്ന ദേശീയ പതാകയിൽ ബി.എസ്.എഫ് പാക്കിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യക്യാമറ ഉപയോഗിക്കുന്നുണ്ടോ എന്നാണ് പാക്കിസ്ഥാൻ സംശയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്‌ളാഗ് മീറ്റിൽ പാക്കിസ്ഥാൻ ഈ ഒരു ആശങ്ക പങ്കു വച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് അധികൃതർ വ്യക്തമാക്കി.

മാർച്ച് അഞ്ചിനാണ് അമൃത്സറിലെ അത്താരിയിൽ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ സ്ഥാപിച്ചത്. പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നുവരെ കാണാവുന്നത്ര ഉയരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത് എന്നതിനാൽ എതിർപ്പുമായി പാക്കിസ്ഥാൻ നേരത്തെ തന്ന രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സമീപകാല ബഹിരാകാശ നേട്ടങ്ങൾ പാക്കിസ്ഥാനിൽ വലിയ ചർച്ചയായിരുന്നു.

ആണവായുധങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഇന്ത്യ മുന്നേറുന്നതെന്നും മറിച്ച് ബഹിരാകാശ ദൗത്യങ്ങളിലും ഇന്ത്യക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പാക് മാധ്യമങ്ങൾ ചർച്ചചെയ്തത് പാക് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഇതോടെയാണ് പുതി ആരോപണങ്ങളുമായി ഇന്ത്യൻ പതാകയുടെ ഉയരവും അതിൽ ക്യാമറ വച്ചിട്ടുണ്ടെന്നും പറഞ്ഞ് പാക്കിസ്ഥാൻ രംഗത്തെത്തുന്നത് എന്നാണ് സൂചനകൾ.

അതിർത്തിയോട് ചേർന്ന് ഏറ്റവും ഉയരത്തിലുള്ള പതാക സ്ഥാപിച്ചത്, അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നാണ് പാക്കിസ്ഥാന്റെ വാദം. അതിർത്തിയിൽ നിന്നും പതാക മാറ്റി സ്ഥാപിക്കണമെന്നും പാക് സൈന്യമായ റേഞ്ചേഴ്‌സ്, ഇന്ത്യൻ അതിർത്തി രക്ഷാസേനയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP