Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല; സുഷമ സ്വരാജ്,നിങ്ങൾ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഈ രാജ്യവും രക്ഷപ്പെട്ടേനെ; സുഷമ സ്വരാജിനെ അഭിനന്ദിച്ച് പാക് യുവതിയുടെ ട്വീറ്റ്; യുവതിയുടെ പ്രശംസ പാക് സ്വദേശിക്ക് ഇന്ത്യയിൽ ചികിത്സ നടത്താൻ സഹായം ചെയ്തതിന്‌

നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല; സുഷമ സ്വരാജ്,നിങ്ങൾ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഈ രാജ്യവും രക്ഷപ്പെട്ടേനെ; സുഷമ സ്വരാജിനെ അഭിനന്ദിച്ച് പാക് യുവതിയുടെ ട്വീറ്റ്; യുവതിയുടെ പ്രശംസ പാക് സ്വദേശിക്ക് ഇന്ത്യയിൽ ചികിത്സ നടത്താൻ സഹായം ചെയ്തതിന്‌

ന്യൂഡൽഹി : 'ഒരുപാടൊരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു. താങ്കൾ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഈ രാജ്യവും മാറിയേനെ' ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെക്കുറിച്ച് പാക്കിസ്ഥാൻ സ്വദേശിനിയായ യുവതി ഹിജാബ് ആസിഫ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. പാക്ക് സ്വദേശിയായ ഒരാൾക്ക് ഇന്ത്യയിൽ ചികിൽസയ്ക്ക് എത്താനുള്ള സഹായം നൽകണമെന്ന് ട്വിറ്ററിലൂടെ ഹിജാബ് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ആവശ്യമായ നടപടികളെടുക്കുവാൻ സുഷമ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദ്ദേശം നൽകി. ഹൈക്കമ്മിഷൻ അടിയന്തരമായി ഇടപെട്ടതിനെ തുടർന്ന് അവർക്ക് വീസ അനുവദിക്കുകയും ചെയ്തു.

ഈ സത്വര നടപടിയായിരുന്നു ഹിജാബിനെ സുഷമയെക്കുറിച്ചെഴുതാൻ പ്രേരിപ്പിച്ചത്. 'സുഷമ സ്വരാജ് എന്താണ് ഞാൻ അങ്ങയെ വിളിക്കേണ്ടത്? സൂപ്പർ വുമണെന്നോ? ദൈവമെന്നോ? നിങ്ങളുടെ ഈ മഹാമനസ്‌കത വിശദീകരിക്കാൻ ഞങ്ങൾക്കു വാക്കുകളില്ല. താങ്കളെ ഞങ്ങൾ സ്‌നേഹിക്കുന്നു. കണ്ണീരിനാൽ നിങ്ങളെ പുകഴ്‌ത്തുന്നത് നിർത്താൻ പോലും കഴിയുന്നില്ല.' ഹിജാബ് ഇങ്ങനെയാണ് ട്വിറ്ററിൽ കുറിച്ചത്.

മുമ്പും വിസ നിഷേധിക്കപ്പെട്ട നിരവധി ഇന്ത്യക്കാർക്ക് സുഷമ സ്വരാജിന്റെ ഇടപെടലിൽ വിസ അനുവദിച്ച് കിട്ടിയിട്ടുണ്ട്.ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിയുടെ സഹായമഭ്യർഥിച്ച് രംഗത്തെത്തുന്നവർ ഒട്ടേറെയാണ്. ഇന്ത്യയിൽ വിദഗ്ധ ചികിത്സ തേടാൻ ആഗ്രഹിക്കുന്ന ചില പാക്കിസ്ഥാൻകാരും വീസ അനുവദിച്ചു കിട്ടുന്നതിനായി മന്ത്രിയെ നേരിട്ട് സമീപിക്കാറുണ്ട്. ഇന്ത്യക്കാരനായ കുൽഭൂഷൺ യാദവിന് പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചതോടെ വീസ നടപടികൾ മന്ദഗതിയിലായ സാഹചര്യത്തിലാണിത്. ഇവരെയൊന്നും നിരാശരാക്കാറില്ല എന്നതുകൊണ്ടുതന്നെ, പാക്കിസ്ഥാനിലും ഇന്ത്യയിലും സുഷമ സ്വരാജിന്റെ ഇടപെടലുകൾ പല തവണ വാർത്തയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP