Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തി രഹസ്യം ചോർത്താൻ ബിഎസ്എഫുകാരൻ; ഐഎസ്‌ഐ ഏജന്റും പിടിയിൽ; കൊൽക്കത്തയിൽ മൂന്ന് പാക് ചാരന്മാരും അറസ്റ്റിൽ

അതിർത്തി രഹസ്യം ചോർത്താൻ ബിഎസ്എഫുകാരൻ; ഐഎസ്‌ഐ ഏജന്റും പിടിയിൽ; കൊൽക്കത്തയിൽ മൂന്ന് പാക് ചാരന്മാരും അറസ്റ്റിൽ

ന്യൂഡൽഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഏജന്റ് വഴി ഐഎസ്‌ഐയ്ക്ക് കൈമാറിയെന്ന സംശയത്തെ തുടർന്ന് ബിഎസ്എഫിന്റെ ഹെഡ് കോൺസ്റ്റബിളിനെ അറസ്റ്റു ചെയ്തു.

പൊലീസ് മറ്റൊരു ഐഎസ്‌ഐ ഏജന്റിനെ അറസ്റ്റ് ചെയ്യുകയും റെയ്ഡിലൂടെ മറ്റുള്ളവരെ പിടികൂടുകയും ചെയ്തു. ഇവരുടെ കൂട്ടാളികൾക്കായി പൊലീസ് ഡൽഹിയിലും കശ്മീരിലും വ്യാപക റെയ്ഡുകൾ തുടങ്ങി. അതിനിടെ കൊൽക്കത്ത പൊലീസ്, നഗരത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് ഐഎസ്‌ഐ ബന്ധം സംശയിക്കുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു.

അബ്ദുൾ റഷീദ് എന്ന ബിഎസ് എഫ് ഹെഡ്‌കോൺസ്റ്റബിളാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ രജോറി ജില്ലയിൽ ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോൺസ്റ്റബിളാണ് പിടിയിലായ അബ്ദുൽ റഷീദ്. കഫൈത്തുള്ള ഖാൻ എന്ന ഏജന്റിനെയാണ് പിടികുടിയത്. ഇരുവരും കൈമാറിയ വിലപ്പെട്ട രേഖകളും തിരിച്ചുപിടിച്ചിട്ടുണ്ട്. ജമ്മു റയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ജോയിന്റ് കമ്മിഷണർ (ക്രൈം) രവീന്ദ്ര യാദവ് അറിയിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ ഇവരിൽ നിന്നു പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലേക്കു പോകാനാണ് ഇവർ റയിൽവേ സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ മീററ്റിൽ പിടിയിലായ ഐഎസ്‌ഐ ഏജന്റ് മുഹമ്മദ് ഐസാസുമായി ഇവർക്കു ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡൽഹിയിലും ജമ്മു കശ്മീരിലെയും ആറു പ്രദേശങ്ങളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ ഉത്തർപ്രദേശിലെ സ്‌പെഷ്യൻ ടാസ്‌ക്ക് ഫോഴ്‌സ് (എസ്ടിപി) പിടികൂടിയിരുന്നു. പാക്കിസ്ഥാനിൽ നിന്നും ബംഗഌദേശിൽ എത്തുകയും അവിടെ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തയാളാണ് പിടിയിലായത്.

ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് എന്ന കപ്പൽ നിർമ്മാണ ശാലയിലെ കരാർ പണിക്കാരായ ഇർഷാദ് അൻസാരി(51), മകൻ അസ്ഫാഖ് അൻസാരി(23), ഇവരുടെ ബന്ധു മുഹമ്മദ് ജഹാംഗീർ എന്നിവരെയാണ് കൊൽക്കത്താ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടും ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു. പുറമേ, ഐഎസ്‌ഐ ബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകളും ലഭിച്ചെന്നു പൊലീസ് അറിയിച്ചു.

അവർ കഴിഞ്ഞ 10 വർഷമായി പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ പലവട്ടം പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെ ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP