Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശ്മീരിൽ വീണ്ടും പാക് അനുകൂല പ്രകടനം; പൊലീസിനു നേർക്കു കല്ലേറ്

ശ്രീനഗർ: കാശ്മീരിൽ വിഘടനവാദി നേതാവ് മിർവൈസ് ഒമർ ഫാറൂഖിന്റെ അനുകൂലികൾ ശ്രീനഗറിൽ പ്രതിഷേധപ്രകടനം നടത്തി. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രകടനക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. അക്രമാസക്തമായ കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകപ്രയോഗം നടത്തി.

രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് ശ്രീനഗറിൽ പാക്കിസ്ഥാന്റെയും തീവ്രവാദി സംഘടനയായ ലക്ഷർ ഇ തയ്ബയുടെയും പതാകകൾ വീശി വിഘടനവാദികൾ പ്രകടനം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഇന്ത്യൻ വിരുദ്ധ റാലി സംഘടിപ്പിച്ചതിന് ഹുറിയത്ത് ചെയർമാൻ ഫാറൂഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക മേഖലകളിൽ പ്രകടനം നടത്തുന്നതിൽ നിന്ന് ഹുറിയത്ത് നേതാക്കളെ വിലക്കിയിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP