Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്ദുൾകലാമിന് ആദരാഞ്ജലി അർപ്പിച്ച് പാർലമെന്റും നിയമസഭയും ഇന്നത്തേക്ക് പിരിഞ്ഞു; കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

അബ്ദുൾകലാമിന് ആദരാഞ്ജലി അർപ്പിച്ച് പാർലമെന്റും നിയമസഭയും ഇന്നത്തേക്ക് പിരിഞ്ഞു; കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ന്യൂഡൽഹി/ തിരുവനന്തപുരം: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾകലാമിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പാർലമെന്റിന്റും കേരളാ നിയമസഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് രാവിലെ സഭ ചേർന്നപ്പോൾ പാർലമെന്റിന്റെ ഇരു സഭകളും അദ്ദേഹത്തിന് അനുശോചനം അർപ്പിച്ച് പിരിയുകയായിരുന്നു. യുവജനങ്ങളുമായി സംവദിക്കുക എന്ന തനിക്കേറെ ഇഷ്ടമുള്ള പ്രവർത്തി ചെയ്തുകൊണ്ട് തന്നെയാണ് കലാം മരിച്ചതെന്ന് ലോക് സഭാ സ്പീക്കർ സുമിത്രാ മഹാജൻ സ്മരിച്ചു. അദ്ദേഹത്തിന് ആദരം അർപ്പിച്ച് പാർലമെന്റ് വ്യാഴാഴ്ച വരേയ്ക്ക് പിരിഞ്ഞു.

കലാമിന്റെ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലായ്‌പ്പോഴും പ്രചോദന ശ്രോതസായി നിലകൊള്ളുമെന്നും വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി രാജ്യസഭയിൽ പറഞ്ഞു. കലാമിനോടുള്ള ആദരസൂചകമായി എംപിമാർ മൗനം ആചരിച്ച ശേഷം രാജ്യസഭ ബുധനാഴ്ച വരേയ്ക്ക് പിരിഞ്ഞു.

ഡോ. എ.പി.ജെ അബ്ദുൾ കലാമിന് കേരള നിയമസഭയും ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ സഭ ചേർന്ന് അദ്ദേഹത്തിന് ആദരമർപ്പിച്ച് പിരിയുകയായിരുന്നു. കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവാണ് കലാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. പുതിയ തലമുറയിലെ ഊർജ്ജ സ്രോതസായിരുന്നു കലാമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ പറഞ്ഞു.സ്പീക്കർ എൻ.ശക്തനും മറ്റു മന്ത്രിമാരും കലാമിനെ അനുസ്മരിച്ചു.

അതേസമയം, കലാമിന്രെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കലാമിന്രെ ബന്ധുക്കളോട് ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP