Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റ് വേണ്ട; പാൻകാർഡ്, ആധാർ കാർഡ് ഉൾപ്പെടെ എട്ടു രേഖകൾ ഹാജരാക്കിയാൽ മതിയെന്നു കേന്ദ്ര സർക്കാർ; പുതിയ വ്യവസ്ഥകൾ ഉടൻ നടപ്പിലാകും

ഇനി പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റ് വേണ്ട; പാൻകാർഡ്, ആധാർ കാർഡ് ഉൾപ്പെടെ എട്ടു രേഖകൾ ഹാജരാക്കിയാൽ മതിയെന്നു കേന്ദ്ര സർക്കാർ; പുതിയ വ്യവസ്ഥകൾ ഉടൻ നടപ്പിലാകും

ഡൽഹി: ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. പാൻകാർഡ്, ആധാർ കാർഡ് എന്നിവയടക്കം എട്ടു രേഖകൾ സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.

1989 ജനുവരി 26നു ശേഷം ജനിച്ച എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണമെന്ന് നിർബന്ധമായിരുന്നു.

ഈ വ്യവസ്ഥയാണ് ഇപ്പോൾ ലഘൂകരിച്ചിരിക്കുന്നത്. ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, എൽഐസി പോളിസി ബോണ്ട് തുടങ്ങിയ ഏതെങ്കിലും രേഖ സമർപ്പിച്ചാൽ മതിയാകുമെന്ന് കേന്ദ്രമന്ത്രി വികെ സിങ് പാർലമെന്റിനെ അറിയിച്ചു. പുതിയ വ്യവസ്ഥകൾ ഉടൻ തന്നെ നടപ്പിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP