Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം; പ്രത്യേക പാസിന്റെ കാലാവധി മെയ് 31 വരെ മാത്രം

സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം; പ്രത്യേക പാസിന്റെ കാലാവധി മെയ് 31 വരെ മാത്രം

ന്യൂഡൽഹി: സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാസ്‌പോർട്ട് നിർബന്ധമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ജൂൺ ഒന്ന് മുതലാണ് പുതിയ തീരുമാനം നിലവിൽ വരിക.

ഇതുവരെ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് പ്രത്യേക പാസ് മതിയായിരുന്നു. ഈ തീരുമാനം റദ്ദാക്കിയാണ് പുതിയ ഉത്തരവ്.

ആഴക്കടലിലെ മത്സ്യബന്ധനത്തിന്റെ ഭാഗമായി സമുദ്രാതിർത്തിയിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾ സ്ഥിരമായി മറ്റ് രാജ്യങ്ങളുടെ പിടിയിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ജയിലിൽ കഴിയുന്നുണ്ട്.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പാസ്‌പോർട് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടത്തിയ കൂടിക്കാഴ്ചയിലും ഇന്ത്യപാക് വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയിരുന്നു.

ജൂൺ ഒന്ന് മുതൽ പുതിയ തീരുമാനം നിലവിൽ വരും. പാസ്‌പോർട് ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശം എല്ലാ പാസ്‌പോർട് കേന്ദ്രങ്ങൾക്കും വിദേശകാര്യമന്ത്രാലയം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP