Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് ഭരണം ജനങ്ങൾ അംഗീകരിക്കില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നും അമിത്ഷാ

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് ഭരണം ജനങ്ങൾ അംഗീകരിക്കില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നും അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കർണാടകയിൽ ജനവിധിക്കെതിരായ നടപടിയാണ് ഉണ്ടായിരിക്കുനനതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ജനങ്ങൾ കോൺഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ല. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ബിജെപിക്ക് കർണാടകത്തിൽ മാന്ത്രികസംഖ്യയിലെത്താൻ 7 സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളു. അതൊരു സങ്കീർണമായ ജനവിധിയാണെന്ന് താൻ കരുതുന്നില്ല. ജനങ്ങളാഗ്രഹിച്ചത് ബിജെപി ഭരണമാണ്. ജെഡിഎസുമായി കൂട്ടുപിടിച്ച് കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു.

കർണാടകത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ അമിത് ഷാ കോൺഗ്രസും ജെഡിഎസും എംഎൽഎമാരെ ഒളിച്ചുതാമസിപ്പിച്ചതിനെയും വിമർശിച്ചു. ഒളിപ്പിച്ച് താമസിപ്പിച്ചതിലൂടെ, തങ്ങളുടെ എംഎൽഎമാർ ആർക്കൊപ്പം നിൽക്കണമെന്ന് പറയാനുള്ള ജനങ്ങളുടെ അവകാശമാണ് ഇല്ലാതായതെന്നും അമിത് ഷാ പറഞ്ഞു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും, സർക്കാർ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഗവർണറെ സമീപിച്ചിരുന്നില്ല. അതുകൊണ്ടാണ് രണ്ടിടത്തും സർക്കാരുണ്ടാക്കാൻ കോൺഗ്രസിനെ ക്ഷണിക്കാഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP