Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ വില വീണ്ടും 70 രൂപയ്ക്ക് മുകളിൽ; പെട്രോൾ ലീറ്ററിന് 1 രൂപ 34 പൈസയും ഡീസൽ ലീറ്ററിന് 2 രൂപ 37 പൈസയും വീണ്ടും കൂട്ടി; ക്രൂഡ് ഓയിൽ വിലകുറയുന്നത് അറിയാത്തവർ കൂടുമ്പോൾ ഭാരം അടിച്ചേൽപ്പിക്കുന്നത് ജനങ്ങളിൽ

ന്യൂഡൽഹി : പെട്രോൾ-ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 1 രൂപ 34 പൈസയും ഡീസൽ ലീറ്ററിന് 2 രൂപ 37 പൈസയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വരും.

കഴിഞ്ഞ തവണ പെട്രോൾ വില ലീറ്ററിനു 14 പൈസയും ഡീസലിനു 10 പൈസയും വർധിപ്പിച്ചിരുന്നു. ഈ മാസം ഒന്നിനു പെട്രോളിനു ലീറ്ററിന് 37 പൈസയുടെ വർധന വരുത്തിയിരുന്നു. ഡീസലിന് അന്നു ലീറ്ററിന് എട്ടു പൈസ കുറയ്ക്കുകയാണു ചെയ്തത്. നിലവിൽ തിരുവനന്തപുരത്ത് പെട്രോളിന് 68രൂപ 75 പൈസയാണ് വില. പുതിയ വർദ്ധനവോടെ ഇത് 70 രൂപ 9 പൈസയാകും. ഡീസൽ വില തിരുവനന്തപുരത്ത് 55 രൂപ 88 പൈസ എന്നത് 58രൂപ 25 പൈസയുമാകും.

അതായത് അന്താരാഷ്ട്ര വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ വീണ്ടും പെട്രോൾ-ഡീസൽ വില പൊതുമേഖലാ എണ്ണ കമ്പനികൾ കൂട്ടുകയാണ്. മൂന്ന് വർഷം മുമ്പ് ക്രൂഡ് ഓയിലിന് വിപണിയിൽ ബാരലിന് 125 ഡോളർ വരെ വിലയുണ്ടായിരുന്നു. അന്ന് തിരുവനന്തപുരത്തെ പെട്രോൾ വില ലിറ്ററിന് 74 രൂപയായിരുന്നു. നിലവിൽ 52 ഡോളറാണ് അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ ബാരലിനുള്ള വില. ഇപ്പോൾ പെട്രോളിന് 70 രൂപയും. നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ സമയത്താണ് അന്താരാഷ്ട്ര വിപണയിൽ എണ്ണ വില കുത്തനെ ഉയർന്നത്. നാൽപത് ഡോളറിൽ താഴെ വരെ എണ്ണ വിലയെത്തി. ഈ കുറവ് ഇന്ത്യയിൽ നടപ്പാക്കിയതുമില്ല.

ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് എണ്ണക്കമ്പനികൾ ലാഭം ഉണ്ടാക്കിയത്. പേരിന് മാത്രം വില കുറച്ചതു കാരണം അന്താരാഷ്ട്ര എണ്ണ വിപിണിയിലെ ഇടിവിന്റെ ഗുണം രാജ്യത്തുണ്ടായില്ല. ഒരു ഘട്ടത്തിലും വില അറുപതിൽ താഴെ ആയതുമില്ല. പെട്രോളിൽ നിന്നുള്ള നികുതി നഷ്ടം കുറയ്ക്കാൻ സർക്കാർ നികുതി കൂട്ടുകയും ചെയ്തു. എന്നാൽ അന്താരാഷ്ട്ര വിപണയിലെ ചെറിയ വർദ്ധനവ് പോലും അതേ രീതിയിൽ എണ്ണക്കമ്പനികൾ നടപ്പാക്കും. രൂപയുടെ മൂല്യം ഇടിയുമ്പോഴും വില കൂട്ടി. നേരത്തെ അന്താരാഷ്ട്ര വിപണയിൽ വില കുറയുമ്പോൾ അതിന് ആനുപാതികമായി വില കുറച്ചിരുന്നുവെങ്കിൽ ലിറ്ററിന് 35 രൂപയിൽ തിരുവനന്തപുരത്ത് പെട്രോൾ കിട്ടുന്ന അവസ്ഥയുണ്ടാകുമായിരുന്നു.

അതിന് മോദി സർക്കാർ തയ്യാറായില്ല. എന്നാൽ വില ഉയരുമ്പോൾ കൂട്ടുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ക്രമാതീതമായി ഉയർന്ന് നൂറ് ഡോളർ കഴിഞ്ഞാൽ ഇന്ത്യയിൽ പെട്രോളിന് നൂറു രൂപയിൽ അധികം നൽകേണ്ടി വരുമെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP