Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഉടമകളുടെ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രം; പമ്പുകൾ അടച്ചിടാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കൂട്ടുപിടിച്ചതിനും വിമർശനം; ഇന്ധനം ലാഭിക്കാനാണ് മോദി അഭ്യർത്ഥിച്ചതെന്നും പമ്പുകൾ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം

ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഉടമകളുടെ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രം; പമ്പുകൾ അടച്ചിടാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കൂട്ടുപിടിച്ചതിനും വിമർശനം; ഇന്ധനം ലാഭിക്കാനാണ് മോദി അഭ്യർത്ഥിച്ചതെന്നും പമ്പുകൾ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: മെയ് 14മുതൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഉടമകളുടെ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രം. ഞായറാഴ്ച പമ്പുകൾ അടച്ചിടുന്നത് ജനങ്ങൾക്ക് വലിയ അസൗകര്യം സൃഷ്ടിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. അല്ലാതെ പമ്പുകൾ അടച്ചിടാനല്ലെന്നും മന്ത്രാലയം പറയുന്നു. മാത്രമല്ല പമ്പുകൾ അടച്ചിടാനുള്ള തീരുമാനം പ്രമുഖ സംഘടനകൾ അംഗീകരിക്കുന്നില്ലെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ പറഞ്ഞു.

മെയ് 14 മുതൽ ഞായറാഴ്ച പമ്പുകൾ അടച്ചിടാനാണ് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പമ്പുടമകളുടെ സംഘടനയായ കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്‌സ് തീരുമാനിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് ഇത് നടപ്പാക്കുക. മെയ് 14 മുതൽ നടപ്പിലാക്കുമെന്ന് പമ്പുടമകളുടെ സംഘടനയായ കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്‌സ് അറിയിച്ചു.

ഇന്ധനം സൂക്ഷിച്ചുപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് തങ്ങൾ തീരുമാനം എടുത്തതെന്നും പമ്പുടമകൾ പറഞ്ഞിരുന്നു.

കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനമായിരിക്കുന്നത്. ആകെ 20,000ത്തോളം ഔട്ട്‌ലെറ്റുകളാണ് എല്ലാ സ്ഥലത്തുമായി അടച്ചിടുക.

ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നെങ്കിലും കമ്പനികളുടെ അഭ്യർത്ഥന പ്രകാരം ഇത് നടപ്പാക്കാതിരിക്കുകയായിരുന്നെന്ന് എക്‌സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാർ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന 'മൻ കീ ബാത്തിലെ' പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയാണ് ഇപ്പോൾ തീരുമാനം നടപ്പാക്കാൻ പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP