Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ശുചിയാകുമ്പോൾ നിങ്ങളുടെ മൊബൈൽ ബിൽ കൂടും; സ്വച്ഛ് ഭാരതിനുവേണ്ടി മൊബൈൽ കണക്ഷന് സെസ് ഏർപ്പെടുത്താൻ ആലോചന സജീവം

ഇന്ത്യ ശുചിയാകുമ്പോൾ നിങ്ങളുടെ മൊബൈൽ ബിൽ കൂടും; സ്വച്ഛ് ഭാരതിനുവേണ്ടി മൊബൈൽ കണക്ഷന് സെസ് ഏർപ്പെടുത്താൻ ആലോചന സജീവം

ന്ത്യമുഴുവൻ വൃത്തിയായി വരുമ്പോഴേക്കും വെളുക്കാൻ പോകുന്നത് സാധാരണക്കാരന്റെ പോക്കറ്റാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചീകരണ യജ്ഞമായ സ്വച്ഛ് ഭാരതിന് വേണ്ടി ഫണ്ട് ശേഖരിക്കാൻ, മൊബൈൽ-ഇന്റർനെറ്റ് കണക്ഷനുകൾക്ക് സെസ്സ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിച്ചുതുടങ്ങി.

ടെലികോം മേഖലയിൽ സ്വച്ഛ് ഭാരതിനുവേണ്ടി സെസ്സ് ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാകുമെന്ന ഉപദേശമാണ് ടെലികോം വകുപ്പിന് അറ്റോർണി ജനറൽ നൽകിയിട്ടുള്ളത്. എന്നാൽ, ടെലികോം സേവന നികുതിയെന്ന നിലയ്ക്ക് സെസ് പിരിക്കാനാവുമെന്ന ഉപദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. അതിനുവേണ്ടി ഫിനാൻസ് ആക്ട് ഭേദഗതി ചെയ്യേണ്ടിവരുമെന്നുമാത്രം.

ടെലികോം സ്‌പെക്ട്രം ഉപയോഗിക്കുന്നതിന് കമ്പനികളിൽനിന്ന് സ്വച്ഛ് ഭാരത് സെസ് ഏർപ്പെടുത്താനാകുമോ എന്ന കാര്യത്തിലാണ് ടെലികോം മന്ത്രാലയം നിയമോപദേശം തേടിയത്. ഇന്ത്യൻ ടെലഗ്രാഫ് ആക്ടിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവിലൂടെ ഇത് നടപ്പാക്കാനാകുമോ എന്നും മന്ത്രാലയം നിയമോപദേശം ആവശ്യപ്പെട്ടു. എന്നാൽ, നിയമഭേദഗതിയിലൂടെയല്ലാതെ ഇത്തരമൊരു സെസ്സ് ഏർപ്പെടുത്താനാവില്ലെന്ന് അറ്റോർണി ജനറൽ നിയമോപദേശം നൽകി.

ടെലികോം മേഖലയെ സേവനമേഖലയിലാണ് പെടുത്തിയിട്ടുള്ളത്. ഫിനാൻസ് ആക്ടിന്റെ പരിധിയിലാണത് വരിക. നിലവിൽ വിദ്യാഭ്യാസ സെസ്, സേവന നികുതി, ഉന്നത വിദ്യാഭ്യാസ സെസ് എന്നിവ ടെലികോം ഉപഭാക്താക്കളിൽനിന്ന് പിരിക്കുന്നുണ്ട്. അതേ രീതിയിൽ സ്വച്ഛ്ഭാരത് സെസ് പിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ എജി, ഫിനാൻസ് ആക്ടിൽ വേണ്ട ഭേദഗതി വരുത്തിയാൽ സെസ് ഏർപ്പെടുത്താനാവുമെന്ന് സൂചിപ്പിച്ചു. ഫലത്തിൽ, ടെലികോം ഉപഭോക്താക്കളുടെ ഭാരം കൂടുമെന്നുതന്നെയാണ് ഈ ചർച്ചകൾ തെളിയിക്കുന്നത്.

എന്നാൽ, ടെലികോം കമ്പനികൾ ഈ തീരുമാനത്തിനെതിരാണ്. ഉപഭോക്താക്കൾക്കുമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനമാകും ഇതെന്ന് ടെലികോം വ്യവസായികളുടെ സംഘടനയായ സിഒഎഐയുടെ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP