Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞു; ദാദ്രി സംഭവത്തിന് പിന്നിൽ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി; ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പ്പരം പോരടിക്കുന്നത് നിർത്തണം; പൊരുതേണ്ടത് ദാരിദ്ര്യത്തോടെന്നും നരേന്ദ്ര മോദി

ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞു; ദാദ്രി സംഭവത്തിന് പിന്നിൽ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി; ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പ്പരം പോരടിക്കുന്നത് നിർത്തണം; പൊരുതേണ്ടത് ദാരിദ്ര്യത്തോടെന്നും നരേന്ദ്ര മോദി

പാട്‌ന: ഗോമാംസം കഴിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ ജനക്കൂട്ടം മുസ്ലിം സമുദായക്കാരനായ മധ്യവയസ്‌ക്കനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രി തന്റെ മൗനം വെടിഞ്ഞത്.

രാജ്യത്ത് വിഭാഗീയത വളർത്താനു ള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. വർഗീയത വളർത്താനുള്ള ശ്രമങ്ങൾ തടയണം. മതസൗഹാർദ്ദം ഉറപ്പാക്കണമെന്നുള്ള രാഷ്ട്രപതിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാൻ വേണ്ടിയാകണം.

രാഷ്ട്രീയ കാര്യങ്ങൾ വച്ചുള്ള കരുനീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മോദി പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യം ഉണ്ടെന്നും രാഷ്ട്രപതിയുടെ പ്രതികരണമാണ് ഈ വിഷയത്തിൽ വഴികാട്ടിയതെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണാബ് മുഖർജി ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവച്ചിരുന്നു. വൈവിധ്യം, ബഹുസ്വരത, സഹിഷ്ണുത എന്നിവ ഭാരത സമൂഹത്തിന്റെ സവിശേഷതകളാണെന്നും നൂറ്റാണ്ടുകളായി നമ്മെ ഒന്നിച്ചുനിർത്തിയത് ഈ മൂല്യങ്ങളാണെന്നും അതുകൊണ്ട് പരമ്പരാഗത മൂല്യങ്ങൾ പാഴാക്കാൻ അനുവദിക്കരുതെന്നും രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രപതിയുടെ ഈ പരാമർശത്തെ കൂട്ടുപിടിച്ചാണ് പ്രധാനമന്ത്രി ഈ വിഷത്തിൽ പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്. ദാദ്രി കൊലപാതകം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ബീഫ് കൈവശം വച്ചുവെന്നാരോപിച്ചു ഉത്തർപ്രദേശിലെ ദാദ്രിയിൽ മധ്യവയസ്‌കനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിന് പ്രേരണ നല്കിയ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പൂജാരിയോട് ഉച്ചഭാഷിണിയിലൂടെ ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ നിർദേശിച്ചതും ഇയാൾ ആണെന്ന് കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിനു മൊഴി നല്കിയിരുന്നു.

ന്യൂഡൽഹി ഉത്തർപ്രദേശ് അതിർത്തിയായ ദാദ്രിയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ക്ഷേത്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ദാദ്രി സ്വദേശി മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം തല്ലികൊന്നത്. എന്നാൽ ക്ഷേത്രത്തിലെ മൈക്കിലുടെ അനൗൺസ്‌മെന്റ് നടത്തിയത് താനല്ലെന്നും മൂന്നംഗ സംഘം ബലമായി മൈക്ക് കൈവശപ്പെടുത്തുകയായിരുന്നുവെന്നും പൂജാരി മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP