Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഗാന്ധി എന്നെ ആവശ്യമില്ലാതെ ആശ്ലേഷിക്കുകയായിരുന്നു; നിരവധി പാർട്ടികളാണ് ബിജെപിയെ തകർക്കാൻ ഒന്നിക്കുന്നത്; എത്ര പേർ ഒന്നിച്ച് നിന്നാലും വരുന്ന പൊതു തിരഞ്ഞെടുപ്പിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഹുൽ ഗാന്ധി എന്നെ ആവശ്യമില്ലാതെ ആശ്ലേഷിക്കുകയായിരുന്നു; നിരവധി പാർട്ടികളാണ് ബിജെപിയെ തകർക്കാൻ ഒന്നിക്കുന്നത്; എത്ര പേർ ഒന്നിച്ച് നിന്നാലും വരുന്ന പൊതു തിരഞ്ഞെടുപ്പിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഷാജഹാൻപൂർ: അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആശ്ലേഷിച്ചതിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തിനാണ് അവിശ്വാസ പ്രമേയമെന്ന തന്റെ ചോദ്യത്തിന് ഉത്തരമില്ലാതായപ്പോഴാണ് രാഹുൽ തന്നെ അനാവശ്യമായി ആശ്ലേഷിച്ചതെന്നും മോദി പറഞ്ഞു. യുപിയിലെ ഷാജഹാൻപൂരിൽ നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയല്ല, ഒട്ടനവധി പാർട്ടികളാണ് ബിജെപിക്കെതിരെ ഒന്നിക്കുന്നത്. എന്നാൽ, എത്ര പാർട്ടികൾ ഒന്നിച്ചാലും 2019ലെ പൊതുതിരഞ്ഞെടുപ്പിൽ താമര വിരിയുക തന്നെ ചെയ്യും. രാഷ്ട്രീയ പാർട്ടികൾ ബിജെപിക്കെതിരെ ഒരുമിച്ച് അണിനിരക്കുന്നത് തങ്ങൾ അവസരമായാണ് കാണുന്നത് -നരേന്ദ്ര മോദി പറഞ്ഞു.

പാവപ്പെട്ടവരേയും കർഷകരേയും അവഗണിക്കുന്ന കോൺഗ്രസും പ്രതിപക്ഷവും പ്രധാനമന്ത്രിയുടെ കസേരയ്ക്കായി ഓടിനടക്കുകയാണ്. ഒരു പാർട്ടി മറ്റൊരു പാർട്ടിയുമായി കുടുമ്പോൾ അതൊരു ചെളിക്കുണ്ടാകും. താമര വിരിയാൻ ഏറ്റവും പറ്റിയ സ്ഥലം ചെളിക്കുണ്ട് തന്നെയാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരമില്ല. പ്രധാനമന്ത്രി കസേരയിൽ തന്നെയാണ് അവരുടെ നോട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP