Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിരുകൾ പാലങ്ങളാക്കി മാറ്റി മോദി മടങ്ങിയത്തി; ഡൽഹിയിൽ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്

അതിരുകൾ പാലങ്ങളാക്കി മാറ്റി മോദി മടങ്ങിയത്തി; ഡൽഹിയിൽ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്

ന്യൂഡൽഹി: വിദേശ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി ഡൽഹി അധ്യക്ഷൻ സതീഷ് ഉപാദ്ധ്യായയും പാർട്ടി എംഎ‍ൽഎമാർ അടക്കം മുതിർന്ന നേതാക്കളും ചേർന്ന് സ്വീകരിച്ചു.ഫ്രാൻസ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്.

കാനഡയിൽ നിന്നും ഇന്ത്യയിലേക്കു തിരിച്ച പ്രധാനമന്ത്രിയുടെ വിമാനം ഫ്രാങ്ക്‌ഫോർട്ടിൽ ഇന്ധം നിറയ്ക്കുവാൻ മാത്രമാണ് ഇറക്കിയത്. 'പരിപൂർണ തൃപ്തിയോടെയാണ് ഞാൻ കാനഡയിൽ നിന്നു പോവുന്നത്. ഈ സന്ദർശനം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതൽ ശക്തമാക്കും. കാനഡയിലെ ജനങ്ങൾക്ക് എന്റെ നന്ദി- ഇന്ത്യയിലേക്കു തിരിക്കും മുൻപ് മോദി ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ കാനഡ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിനും മോദി നന്ദി പറഞ്ഞു.

'മാറിയ ഇന്ത്യ'യുടെ സന്ദേശവുമായാണ് മോദി ഫ്രാൻസ്, ജർമനി, കാനഡ എന്നിവിടങ്ങളിൽ നടത്തിയ പര്യടനം നടത്തിയത്. കാനഡയുമായുള്ള യുറേനിയം കരാറും ഫ്രാൻസുമായുള്ള റഫേൽ വിമാന ഇടപാടും അടക്കം സുപ്രധാനമായ നേട്ടങ്ങളുമായാണ് ഒൻപത് ദിവസത്തെ വിദേശസന്ദർശനം അവസാനിക്കുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാദ്, ജർമനിയുടെ ചാൻസലർ ആംഗേല മെർക്കൽ, കാനഡയുടെ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ എന്നിവരുമായി വ്യക്തിപരമായ സൗഹൃദം ഉറപ്പിക്കാൻ അദ്ദേഹത്തിന്റെ സന്ദർശനത്തിനായി. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തിന് പിന്തുണതേടാനും പ്രധാനമന്ത്രി ശ്രമിച്ചിരുന്നു.

സന്ദർശനത്തിന്റെ അവസാനപാദത്തിൽ കാനഡയിലെ ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നീ നഗരങ്ങൾ അദ്ദേഹം സന്ദർശിച്ചു. നേരത്തേ ടൊറന്റോയിൽനിന്ന് വാൻകൂവറിലെത്തിയ മോദി ഖൽസ ദിവാൻ ഗുരുദ്വാരയിലും ലക്ഷ്മി നാരായൺ ക്ഷേത്രത്തിലും പ്രാർത്ഥനയർപ്പിച്ചു. സിഖ് ഗുരുദ്വാര സന്ദർശനത്തിനിടെ 150ഓളം പേർ ഗുജറാത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. ടൊറന്റോയിൽ കനിഷ്‌ക വിമാനദുരത്തിൽ മരിച്ചവരുടെ സ്മാരകവും പ്രധാനമന്ത്രി സന്ദർശിച്ചു. കാനഡ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറും ഒപ്പമുണ്ടായിരുന്നു.

വിദേശ സന്ദർശനത്തിനിടെയാണ് മോദിയെ പുകഴ്‌ത്തി ടൈം മാഗസീനിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ലേഖനമെത്തിയത്. അതും മോദിയുടെ യാത്രയുടെ തിളക്കമേകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP