Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവേശം മുറ്റിയ പ്രസംഗം തുടരവേ പൊടുന്നനേ ബാങ്ക് വിളി; സ്വിച്ചിട്ടത് പോലെ വായടച്ച് മോദി; ബാങ്ക് വിളി കഴിഞ്ഞയുടൻ ഭാരത് മാതാകീ ജയ് വിളിച്ച് ചൂടാക്കി; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മനം നിറഞ്ഞ് മോദി പ്രസംഗിച്ചത് ഇങ്ങനെ

ആവേശം മുറ്റിയ പ്രസംഗം തുടരവേ പൊടുന്നനേ ബാങ്ക് വിളി; സ്വിച്ചിട്ടത് പോലെ വായടച്ച് മോദി; ബാങ്ക് വിളി കഴിഞ്ഞയുടൻ ഭാരത് മാതാകീ ജയ് വിളിച്ച് ചൂടാക്കി; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മനം നിറഞ്ഞ് മോദി പ്രസംഗിച്ചത് ഇങ്ങനെ

ന്യൂഡൽഹി: പ്രസംഗത്തിനിടെ ബാങ്ക് വിളിക്കുമ്പോൾ ഇടയ്‌ക്കൊന്ന് നിർത്തി പിന്നീട് വീണ്ടും തുടങ്ങുന്നത് ഒട്ടുമിക്ക രാഷ്ട്രീയക്കാരും പിന്തുടരുന്ന ശൈലിയാണ്. മറ്റൊരു മതത്തിന്റെ ആചാരത്തെ ബഹുമാനിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇന്നലെ ത്രിപുര അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ ആഹ്ലാദത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലായിടത്തും ബിജെപി ശക്തമായി തന്നെ സാന്നിധ്യം അറിയിച്ചു. അതിന്റെ സന്തോഷത്തിൽ ഇന്നലെ അദ്ദേഹം പാർട്ടി ആസ്ഥാനത്ത് വെച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

വിജയം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷിക്കവേ, സമീപത്തെ മുസ്‌ലിം പള്ളിയിൽ ബാങ്കുവിളി ഉയർന്നപ്പോൾ പ്രസംഗം നിർത്തിവച്ച് പ്രധാനമന്ത്രി മോദി. തിരഞ്ഞെടുപ്പു വിജയത്തിന്റെ ആവേശത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ബാങ്കുവിളി മുഴങ്ങിയത്. ഇതോടെ പ്രസംഗം നിർത്തിയ മോദി, രണ്ടു മിനിറ്റോളം നിശബ്ദനായി നിന്നു. ബാങ്കു വിളി കഴിഞ്ഞതോടെ വീണ്ടും പ്രസംഗം തുടങ്ങി. പ്രവർത്തകരെ കൈയിലെടുക്കാൻ വേണ്ടി'ഭാരത് മാതാ കീ' എന്ന് ഉച്ചത്തിൽ വിളിച്ചുകൊടുത്തു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം പുനഃരാരംഭിച്ചത്.

മറുപടിയായി പാർട്ടി പ്രവർത്തകർ ഒന്നാകെ 'ജയ്' വിളിക്കുകയും ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുൺ ജയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവർ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. അസ്തമിക്കുന്ന സൂര്യന് ചുവപ്പു നിറവും ഉദിക്കുന്ന സൂര്യന് കാവിനിറവുമാണെന്ന പരാമർശമുൾപ്പെടെ, പാർട്ടി പ്രവർത്തകർക്ക് ആവേശം സമ്മാനിച്ച പ്രസംഗമാണ് പാർട്ടി ആസ്ഥാനത്ത് മോദി തുടർന്നു നടത്തിയത്.

അതേസമയം, ബാങ്കുവിളി ഉയരുമ്പോൾ മോദി പ്രസംഗം ഇടയ്ക്ക് നിർത്തിവയ്ക്കുന്നത് ഇതാദ്യമായല്ല. ഇക്കഴിഞ്ഞ നവംബറിൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രസംഗിക്കുമ്പോഴും ബാങ്കുവിളി ഉയർന്നതിനെ തുടർന്ന് മോദി പ്രസംഗം നിർത്തിയിരുന്നു. അതിനു മുൻപ് ബംഗാളിൽ ഒരു റാലിയിൽ പ്രസംഗിക്കുമ്പോഴും സമാന സംഭവമുണ്ടായി. 'ആരുടെയും പ്രാർത്ഥന തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല' എന്ന മുഖവുരയോടെയാണ് അന്നു മോദി പ്രസംഗം തുടർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP