Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തന്നെ; പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾക്ക് പരിധി ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്നും പഞ്ചാബ് നാഷണൽ ബാങ്ക്

ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തന്നെ; പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾക്ക് പരിധി ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്നും പഞ്ചാബ് നാഷണൽ ബാങ്ക്

ന്യൂഡൽഹി: ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തന്നെയാണെന്നും പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ലെന്നും പഞ്ചാബ് നാഷണൽ ബാങ്ക്. പണം പിൻവലിക്കുന്നതിനുള്ള പരിധി 3000 രൂപയാക്കി പി എൻ ബി കുറച്ചുവെന്നായിരുന്നു പ്രചാരണം. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും പിൻഎബി അധികൃതർ വ്യക്തമാക്കി.

ബാങ്കിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തുനിന്ന് ക്രിക്കറ്റ് താരം വിരാട് കോലി പിൻവാങ്ങുന്നുവെന്ന വാർത്തയും പുറത്തെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും വ്യാജമാണെന്ന് പി എൻ ബി പത്രങ്ങളിൽ നൽകിയ നോട്ടീസിൽ വ്യക്തമാക്കി.

പി എൻ ബിയിൽനിന്ന് പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾക്ക് പരിധി ഏർപ്പെടുത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്ത തെറ്റാണ്. അത്തരത്തിൽ ഒരു പരിധിയും ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നിൽ വച്ചിട്ടില്ല. ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണരീതിയിലാണ് നടക്കുന്നതെന്നും പി എൻ ബി നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP