Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്ക് തട്ടിപ്പിനെതിരെ ഹർജി നൽകിയവരുടെ നീക്കം പബ്‌ളിസിറ്റി സ്റ്റണ്ട്; പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ തൽക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ബാങ്ക് തട്ടിപ്പിനെതിരെ ഹർജി നൽകിയവരുടെ നീക്കം പബ്‌ളിസിറ്റി സ്റ്റണ്ട്; പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ തൽക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ തൽക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് തട്ടിപ്പിനെതിരെ ഹർജി നൽകിയവരുടെ നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിമർശിച്ചു. പിഎൻബിയിലെ ജനറൽ മാനേജർ രാജേഷ് ജിൻഡലിനെ തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റു ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

ബാങ്ക് തട്ടിപ്പിൽ അഭിഭാഷകനായ വിനീത് ധൻദ നല്കിയ പരാതി പരിഗണിച്ച സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. രാജ്യം കേസ് ഉറ്റുനോക്കുകയാണെന്നും കേന്ദ്രത്തിന് നോട്ടിസ് അയയ്ക്കുക എങ്കിലും ചെയ്യണമെന്നും ഹർജിക്കാർ പറഞ്ഞതാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനെ ചൊടിപ്പിച്ചത്. പബ്‌ളിസിറ്റിക്കു വേണ്ടിയാണോ ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റുകൾ നടന്നെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു.

അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി മുന്നോട്ടു പോകാനുള്ള സാഹചര്യം വേണമെന്നും ഇതിൽ വീഴ്ചയുണ്ടെങ്കിൽ മാത്രമേ ഇടപെടൂ വെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം പതിനാറിന് അറ്റോർണി ജനറലിന്റെ വാദം കേട്ട ശേഷം തുടർനടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പകളുടെ ചുമതലയുള്ള ജനറൽ മാനേജർ രാജേഷ് ജിൻഡലിനെ സിബിഐ അറസ്റ്റു ചെയ്തു. മുമ്ബ് ബ്രെയ്ഡി റോഡ് ശാഖയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ജിൻഡൽ. 3695 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ ഡൽഹിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP