Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; മെഹുൽ ചോസ്‌കിയുടെ വിവരങ്ങൾ തിരക്കി സിബി.ഐ അന്വേഷണം ആന്റിഗ്വയിലേക്കും; വജ്രവ്യാപാരി ആന്റിഗ്വൻ പൗരത്വം സ്വീകരിച്ചെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; മെഹുൽ ചോസ്‌കിയുടെ വിവരങ്ങൾ തിരക്കി സിബി.ഐ അന്വേഷണം ആന്റിഗ്വയിലേക്കും; വജ്രവ്യാപാരി ആന്റിഗ്വൻ പൗരത്വം സ്വീകരിച്ചെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ മുക്കി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ വിവരങ്ങൾ ആരാഞ്ഞു സി ബി ഐ ആന്റിഗ്വ ഗവൺമെന്റിന് കത്തയച്ചു. അദ്ദേഹം കരീബിയൻ രാജ്യങ്ങളിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുന്നത്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി നിരവ് മോദിയുടെ അമ്മാവനാണ് ഗീതാഞ്ജലി ആഭരണ ബ്രാൻഡിന്റെ ഉടമ കൂടിയായ മെഹുൽ ചോക്സി. ഇരുവരും ചേർന്ന് 20000 കോടി രൂപ വെട്ടിച്ചതായാണ് കേസ്.

ഈ മാസം കരീബിയൻ രാജ്യത്തേക്ക് കടന്ന ചോക്സി അവിടത്തെ പാസ്‌പോർട്ട് എടുത്തതായാണ് ലഭിച്ച വിവരം. അനിറ്ഗ്വയിൽ നിന്നാണ് പുതിയ പാസ്‌പോർട്ട് എടുത്തതെന്നാണ് ആന്റിഗ്വ ഒബ്‌സെർവർ എന്ന പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പരിശോധനകൾക്ക് ശേഷമാണ് പാസ്‌പോർട്ട് അനുവദിച്ചതെന്നും പത്രം പറയുന്നു.

വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പ്രതികളായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ ആദ്യ കുറ്റപത്രം ഫെബ്രുവരി 14നാണ് സമർപ്പിച്ചത്.നീരവ് മോദിക്കും, മെഹുൽ ചോക്സിക്കും പുറമെ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ എം.ഡിയും നിലവിൽ അലഹബാദ് ബാങ്ക് സിഇഒയും എം.ഡിയുമായ ഉഷ ആനന്ദ് സുബ്രഹ്മണ്യൻ അടക്കമുള്ള മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ കേസിൽ പ്രതികളായിരുന്നു. മലയാളിയായ ഇവരുടെ ഇടനിലക്കാരനെതിരയേും കേസുകൾ വന്നിരുന്നുയ കേസിൽ 19 പേരാണ് അറസ്റ്റിലായത്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകേസിൽ ഒന്നായ പി.എൻ.ബി തട്ടിപ്പിൽ നീരവ് മോദിയുടേയും മെഹൽ ചോസ്‌കിയുടേയും സ്വത്ത് വകകകൾ കണ്ടെത്തിയതോടെ ഇരുവരും നാട് വിട്ടിരുന്നു്. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കുംഭകോണമെന്നറിയപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ 13400 കോടി രൂപയുടെ നഷ്ടം ബാങ്കിന് സംഭവിച്ചുവെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

വ്യാജ കടപ്പത്രമുപയോഗിച്ച് നീരവ് മോദി ബാങ്കിൽ നിന്നും 12000 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു നീരവ് മോദിക്കും മെഹൽ ചോസ്‌കിക്കുമെതിരായ കേസ്. തട്ടിപ്പ് പുറത്താവുമെന്ന് അറിഞ്ഞ് ജനുവരി ആദ്യ ആഴ്ച തന്നെ നീരവ് മോദി രാജ്യം വിട്ടിരുന്നു. പിന്നാലെ മെഹൽ ചോ്‌സകിയും നാടുവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP