Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേൽജാതിക്കാരന്റെ കുളത്തിൽ നീന്തിയതിന് രണ്ട് കുട്ടികളെ വിവസ്ത്രരാക്കി മർദിച്ച വീഡിയോ ഷെയർ ചെയ്തു; രാഹുൽ ഗാന്ധിക്കെതിരേ മഹാരാഷ്ട്രയിൽ പോക്സോ കേസ്; മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും രാഹുലിനെ നിശബ്ദനാക്കാൻ ആവില്ലെന്നും കോൺഗ്രസ്

മേൽജാതിക്കാരന്റെ കുളത്തിൽ നീന്തിയതിന് രണ്ട് കുട്ടികളെ വിവസ്ത്രരാക്കി മർദിച്ച വീഡിയോ ഷെയർ ചെയ്തു; രാഹുൽ ഗാന്ധിക്കെതിരേ മഹാരാഷ്ട്രയിൽ പോക്സോ കേസ്; മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയക്കേണ്ടതെന്നും രാഹുലിനെ നിശബ്ദനാക്കാൻ ആവില്ലെന്നും കോൺഗ്രസ്

ന്യൂഡൽഹി: അക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ മഹാരാഷ്ട്രയിൽ പോക്സോ നിയമപ്രകാരം കേസ്. രാഹുൽഗാന്ധിയെ വീണ്ടും കേസിൽക്കുടുക്കി നിശബ്ദനാക്കാനുള്ള സംഘപരിവാർ ശ്രമമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തത്തി.ഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ആർഎസ്എസാണെന്ന പ്രസ്താവനയിൽ രാഹുൽഗാന്ധിയെ കോടതി കയറ്റിയതിനു പിന്നാലെയാണ് ബിജെപിയുടെ അടുത്തനീക്കം.

അക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയതിനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മഹാരാ്ര്രഷ്ടയിലെ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്. അമൽ ജാദവ് എന്നയാളുടെ പരാതി പ്രകാരമാണ് നടപടി. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജൽഗാവിൽ മേൽജാതിക്കാരന്റെ കുളത്തിൽ നീന്തിയതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകൾ വിവസ്ത്രരാക്കി മർദിച്ചിരുന്നു. ഈ വീഡിയോ രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ച് ബിജെപി, ആർ.എസ്.എസ് അതിക്രമങ്ങൾക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ പകതീർക്കുകയാണ് ആർഎസ്എസ് എന്നാണ് കോൺഗ്രസ് ആരോപണം.

രാഹുലിന് നോട്ടീസ് അയച്ച ബാലാവകാശ കമ്മീഷൻ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം വിമർശിച്ചു. കത്വ, ഉന്നാവ സംഭവങ്ങൾ പോലെ രാജ്യത്ത് ക്രൂരപീഡനങ്ങൾ ആവർത്തിക്കുമ്പോൾ നിശബ്ദരാവുന്ന ബാലാവകാശ കമ്മീഷൻ എന്തുകൊണ്ടാണ് രാഹുൽഗാന്ധിക്കെതിരേ നോട്ടീസയക്കാൻ മാത്രം ഇത്ര ശുഷ്‌കാന്തി കാട്ടുന്നതെന്ന ചോദ്യവും കോൺഗ്രസ് കേന്ദ്രങ്ങൾ ഉയർത്തുന്നു.

കത്വയിൽ ബിജെപി മന്ത്രിമാരും നേതാക്കളുമടക്കം ബാലപീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന കാര്യവും കോൺഗ്രസ് നേതാക്കൾ ഓർമ്മിപ്പിക്കുന്നു. അതേസമയം ബാലനീതി നിയമ പ്രകാരവും പോക്‌സോ നിയമ പ്രകാരവും പ്രായപൂർത്തിയാകാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താൻ പാടില്ല. ഇത് ലംഘിച്ചതിനാലാണ് രാഹുൽ ഗാന്ധിക്കും ട്വിറ്ററിനും നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ പ്രസിഡന്റ് പ്രവീൺ ഗുജ്ജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്. രാഹുൽ പ്രശ്‌നം പൊതുജന ശ്രദ്ധയിൽ കൊണ്ടു വരിക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെ കൊന്നത് ആർഎസ്എസാണെന്ന പ്രസ്്താവനയെതുടർന്ന് രാഹുൽ ഗാന്ധിക്ക് നിയമനടപടി നേരിടേണ്ടിവന്നിരുന്നു. തന്നെ കേസിൽ കുടുക്കി ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP