Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂളിൽ പോകാൻ മടിച്ച പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ പീഡന വിവരം പുറത്തായി; എട്ടാംക്ലാസുകാരിയെ ബലാൽസംഗം ചെയ്തത് പാസ്റ്റർ; ജയരാജിനായി വലവിരിച്ച് ഗുണ്ടൂർ പൊലീസ്

സ്‌കൂളിൽ പോകാൻ മടിച്ച പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ പീഡന വിവരം പുറത്തായി; എട്ടാംക്ലാസുകാരിയെ ബലാൽസംഗം ചെയ്തത് പാസ്റ്റർ; ജയരാജിനായി വലവിരിച്ച് ഗുണ്ടൂർ പൊലീസ്

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ വാർഡൻ ബലാത്സംഗം ചെയ്തു. പാസ്റ്റർ കൂടിയായ ജയരാജ് എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

ലൈംഗിക പീഡനത്തെ തുടർന്ന് ആരോഗ്യനില വഷളായ പെൺകുട്ടി സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വാർഡനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ മാസം മാത്രം രണ്ട് തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് റിപ്പോർട്ട്. പരാതിയെ തുടർന്ന് ഒളിവിൽ പോയ ജയരാജിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം രണ്ട് തവണ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ജയരാജിനായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

വൈദികനായ ജയരാജ് പാലപ്പട്ടി ഗ്രാമത്തിലെ സെന്റ് മാർക്‌സ് ചിൽഡ്രൻസ് ഹോമിലെ വാർഡനാണ്. ഹോസ്റ്റലിൽ 13 പെൺകുട്ടികളും 17 ആൺകുട്ടികളും താമസിക്കുന്നുണ്ട്. സമീപത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP