Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതിനൊന്ന് പേർ മരിച്ചിട്ടും തൂത്തുക്കുടിയിൽ പൊലീസിന്റെ രക്തദാഹം തീരുന്നില്ല; അണ്ണാനഗറിൽ വീണ്ടും പൊലീസ് വെടിവെയ്‌പ്പ്; ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്കേറ്റു: പരിക്കേറ്റവരുടെ നില ഗുരുതരമായി തടരുന്നു

പതിനൊന്ന് പേർ മരിച്ചിട്ടും തൂത്തുക്കുടിയിൽ പൊലീസിന്റെ രക്തദാഹം തീരുന്നില്ല; അണ്ണാനഗറിൽ വീണ്ടും പൊലീസ് വെടിവെയ്‌പ്പ്; ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്കേറ്റു: പരിക്കേറ്റവരുടെ നില ഗുരുതരമായി തടരുന്നു

തൂത്തുക്കുടി: തൂത്തുക്കുടിയിൽ പൊലീസിന്റെ രക്തദാഹം തീരുന്നില്ല. ഇന്നലെ 11 പേരുടെ വീനെടുത്തിട്ടും ഇന്ന് വീണ്ടും പൊലീസ് വെടിവെയ്‌പ്പ്. അണ്ണാനഗറിൽ ഉണ്ടായ പൊലീസ് വെടിവെയ്‌പ്പിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. 24കാരനായ കാളിയപ്പൻ എന്ന യുവാവാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് രാവിലെ നിരോധനാജ്ഞ ലംഘിച്ച് തൂത്തുക്കുടിയിൽ സന്ദർശനം നടത്തിയതിന് നടൻ കമൽ ഹാസനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അതേസമയം പ്രക്ഷോഭം ശക്തമായതോടെ തൂത്തുക്കുടി സ്‌റ്റെർലൈറ്റ് പ്‌ളാന്റിന്റെ വിപുലീകരണം ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് പ്‌ളാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണം തടഞ്ഞത്.

പ്‌ളാന്റിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിൽ 11പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വെടിവയ്‌പ്പിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി കെ.പളനിസാമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്ലാന്റിലെ മാലിന്യം ഭൂഗർഭ ജലം മലിനമാക്കുന്നുവെന്നും രോഗങ്ങൾക്കു കാരണമാകുന്നുവെന്നും ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ നൂറ് ദിവസമായി തൂത്തുക്കുടിയിൽ സമരം നടത്തി വരികയാണ്. തുടർന്ന് ഇരുപതിനായിരത്തോളം പേരാണ് ഇന്നലെ പ്ലാന്റിന് നേരെ മാർച്ച് നടത്തിയത്.

പൊലീസ് തടഞ്ഞതിനെ തുടർന്ന് സമരക്കാർ അക്രമാസക്തരാവുകയായിരുന്നു. തുടർന്ന് ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് പൊലീസ് വെടിയുതിർത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP