Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമ്പസുകളിലെ പൂവാലന്മാരും തല്ലിപ്പൊളിക്കാരും സൂക്ഷിക്കുക! പൊലീസ് ഇനി വിളിപ്പുറത്തുവരും; കാമ്പസുകളിൽ പൊലീസ് സ്‌റ്റേഷൻ സ്ഥാപിക്കാനും സ്റ്റഡിടൂറിന് നിബന്ധനകൾ ഏർപ്പെടുത്താനും യുജിസി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

കാമ്പസുകളിലെ പൂവാലന്മാരും തല്ലിപ്പൊളിക്കാരും സൂക്ഷിക്കുക! പൊലീസ് ഇനി വിളിപ്പുറത്തുവരും; കാമ്പസുകളിൽ പൊലീസ് സ്‌റ്റേഷൻ സ്ഥാപിക്കാനും സ്റ്റഡിടൂറിന് നിബന്ധനകൾ ഏർപ്പെടുത്താനും യുജിസി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

ന്യൂഡൽഹി: കോളേജ് കാമ്പസുകൾ കാമുകീ-കാമുകന്മാരുടെയും ചോട്ടാ നേതാക്കളുടെയും വിഹാര കേന്ദ്രങ്ങളാണ് എന്ന കാര്യത്തിൽ അധികാരമാർക്കും സംശയമില്ല. അതുകൊണ്ട് തന്നെ അൽപ്പസ്വൽപ്പം തെമ്മാടിത്തം കാണിച്ചാലും ആരും ചോദിക്കാനില്ലെന്ന അഹങ്കാരം വിദ്യാർത്ഥികൾക്കുണ്ട് താനും. എന്നാൽ, ഇനി അതും എളുപ്പം നടന്നേക്കില്ല. സർവകലാശാലാ കാമ്പസിനുള്ളിൽ ക്രമസമാധാനം പാലിക്കാനായി പൊലീസ് സ്‌റ്റേഷൻ വരുന്നു എന്നതാണ് വാർത്ത. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം യുജിസി പുറപ്പെടുവിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. നിർദ്ദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും സർവകലാശാല വൈസ് ചാൻസലർമാർക്ക് അയച്ചിട്ടുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് സ്‌റ്റേഷൻ സ്ഥാപിക്കുന്നത് വിദ്യാർത്ഥികളിൽ കൂടുതൽ സുരക്ഷിതത്വബോധം കൊണ്ടുവരുമെന്നാണ് യുജിസിയുടെ വിലയിരുത്തൽ. വിദ്യാർത്ഥികൾക്കെതിരായ അക്രമം, ശല്യപ്പെടുത്തൽ എന്നിവയും ഒഴിവാക്കാനാകും. പ്രത്യേക ക്ലാസുകൾ, യോഗങ്ങൾ, സെമിനാറുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവ നടക്കുമ്പോൾ രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് സർവകലാശാലകളിൽ കഴിയേണ്ടിവരുന്നണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവരെ അടുത്തുള്ള ബസ് സ്റ്റാൻഡിലും ഹോസ്റ്റലിലും എത്തിക്കുന്നതിന് പൊലീസിന്റെ സഹായം തേടാനാകുമെന്നതാണ് പ്രത്യേകത. ഇതിനായി വിദ്യാർത്ഥികളിൽ നിന്ന് തന്നെ കമ്മ്യൂണിറ്റി സർവീസ് ഓഫീസർമാരെ വാർത്തെടുക്കാവുന്നതാണെന്നും നിർദ്ദേശമുണ്ട്.

സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും പോകുന്ന വിജ്ഞാന, വിനോദസഞ്ചാരങ്ങൾക്ക് രക്ഷകർത്താവിന്റെ സമ്മതപത്രം വാങ്ങിയിരിക്കണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിരിക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞവർഷം ബിയസ് നദിയിൽ 24 എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവമാണ് ഇങ്ങനെയൊരു മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ യുജിസിയെ പ്രേരിപ്പിച്ചത്.

കോളേജുകളിലും സർവകലാശാലകളിൽ അക്രമം തടയുന്നതിന് മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാം, കോളേജിലും ഹോസ്റ്റലിലും വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാൻ ബയോമെട്രിക് സംവിധാനം ഉപയോഗപ്പെടുത്തുക, സ്ഥാപനത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഹെൽപ്പ്‌ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കുക, എല്ലാ മൂന്ന് മാസവും രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും യോഗം വിളിച്ചുചേർക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

കാമ്പസിൽ നിന്നും സ്റ്റഡി ടൂറിന് പോകുമ്പോൾ വേണ്ട മാർഗ്ഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് അദ്ധ്യാപകർ (ഒരു വനിതാ അദ്ധ്യാപിക) നിർബന്ധമായും വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ അദ്ധ്യാപകരെ നിയോഗിക്കണം. അൻപത് വിദ്യാർത്ഥികളിൽ കൂടുതലുണ്ടെങ്കിൽ ഒരു ഡോക്ടറും അനുഗമിക്കണമെന്നും യുജിസി നിർദേശിക്കുന്നു. ടൂറിന്റെ സമയക്രമവും പ്‌ളാനും രക്ഷകർത്താക്കളെ അറിയിക്കണം. അതിൽ അവർ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ അനുഭാവപൂർവം പരിഗണിക്കണംം. ടൂറിന്റെ സമയത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വഴി മാതാപിതാക്കളെ ബന്ധപ്പെടാനുള്ള അവസരം ഉറപ്പാക്കണം, രാത്രികാലങ്ങളിൽ എവിടെയെങ്കിലും ക്യാമ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം തുടങ്ങിയവായാണ് നിർദേശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP