Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാസ്‌പോർട്ട് വേരിഫിക്കേഷൻ പൂർത്തിയാക്കാൻ ആലിംഗനം വേണമെന്ന് ആവശ്യം; മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്‌പെൻഷൻ

പാസ്‌പോർട്ട് വേരിഫിക്കേഷൻ പൂർത്തിയാക്കാൻ ആലിംഗനം വേണമെന്ന് ആവശ്യം; മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

യു.പി: പാസ്‌പോർട്ട് വേരിഫിക്കേഷൻ പൂർത്തിയാക്കണമെങ്കിൽ ആലിംഗനം വേണമെന്ന് വിചിത്ര വാദമുന്നയിച്ച പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. മാധ്യമപ്രവർത്തകയോട് പാസ്‌പോർട്ട് വേരിഫിക്കേഷൻ വേളയിൽ ആലിംഗനം ആവശ്യപ്പെടുകയും മാന്യമല്ലാതെ പെരുമാറുകയും ചെയ്ത കേസിൽ ദേവേന്ദ്ര സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെൻഷൻ ലഭിച്ചത്. ഹിന്ദുസ്ഥാൻ ടൈംസിൽ മാധ്യമപ്രവർത്തകയായ ശ്വേത ഗോസ്വാമിയാണ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ട്വിറ്ററിൽ വെളിപ്പെടുത്തിയത്.

വെരിഫിക്കേഷൻ പൂർത്തീകരിച്ചതിനു പകരം തനിക്കെന്താണു നൽകുക എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചതായി കുറിപ്പിൽ പറയുന്നു. പൊലീസിൽ നിന്നു പോലും സ്ത്രീ സുരക്ഷയല്ല എന്ന യാഥാർത്ഥ്യം തന്നെ ഭീതിപ്പെടുത്തുന്നുവെന്ന് ശ്വേത ട്വീറ്റ് ചെയ്തു.വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു

ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. ഗസ്സിയാബാദ് പൊലീസ് ട്വിറ്റർ വഴി തന്നെയാണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 'ദേവേന്ദ്രസിംഗിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.' ഗസ്സിയാബാദ് പൊലീസിന്റെ ട്വീറ്റിൽ പറയുന്നു. പൊലീസിൽ പരാതിപ്പെടുന്നതോടൊപ്പം പരസ്യപ്രസ്താവന നടത്തിയത് പൊതുജനത്തെ ഈ വിഷയത്തിൽ ജാഗരൂകരാക്കാൻ വേണ്ടിയാണെന്നും ശ്വേത പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP