Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയായി പളനി സ്വാമി തുടരും ജനറൽ സെക്രട്ടറിയായി പനീർശൽവം വരും പുതിയ പാർട്ടിയുമായ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭർത്താവ് മാധവൻ; തമിഴ്‌നാട് രാഷ്ട്രീയം വാർത്തകളാൽ നിറയുമ്പോൾ

മുഖ്യമന്ത്രിയായി പളനി സ്വാമി തുടരും ജനറൽ സെക്രട്ടറിയായി പനീർശൽവം വരും പുതിയ പാർട്ടിയുമായ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭർത്താവ് മാധവൻ; തമിഴ്‌നാട് രാഷ്ട്രീയം വാർത്തകളാൽ നിറയുമ്പോൾ

ചെന്നൈ : ജയലളിതയുടെ മരണത്തോടെ തുടങ്ങിയ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികൾ ഇപ്പോഴും തുടരുകയാണ്. ശശികല ജയിലിൽ പോയതോടെ ഒരു ഘട്ടം കഴിഞ്ഞെങ്കിലും മന്നാർഗുഡി മാഫിയ പാർട്ടിയിൽ പിടിമുറുക്കിയതോടെ ഇത് വീണ്ടും കലുഷിതമായി. ഇപ്പോൾ ശശികലയുടെ ബന്ധു ദിനകരൻ കൂടി പുറ്‌ത്തേക്ക് പോയതോടെ എഐഎഡിഎംകെ രാഷ്ട്രീം അല്പം തണുക്കുമെന്ന അവസ്ഥയിലാണ്.

ഇപ്പോൾ ശക്തരായ പളനിസ്വാമി- പനീർശെൽവം വിഭാഗങ്ങൾ തമ്മിൽ ധാരണയിലെത്തിയതായാണ് സൂചന. പനീർശെൽവം പാർട്ടി ജനറൽ സെക്രട്ടറിയും പളനിസ്വാമി മുഖ്യമന്ത്രിയുമായുള്ള ഫോർമുലക്കാണ് ഏകദേശ രൂപമായിരിക്കുന്നത്. ഉപാധികളില്ലാതെ ചർച്ചക്ക് തയ്യാറാണെന്ന് പളനിസ്വാമി പക്ഷം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുപകഷവും തമ്മിൽ ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രൂപം നൽകിയിട്ടുള്ളത്.

പനീർശെൽവം അനുകൂലികൾക്ക് സുപ്രധാന വകുപ്പുകൾ നൽകും. ജയലളിതയുടെ മരണത്തിൽ അന്വേഷണം, ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉടൻ അംഗീകരിക്കും. മുഖ്യമന്ത്രി പളനിസ്വാമി നാളെ ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒപിഎസ്- പിഎസ് വിഭാഗങ്ങൾക്ക് ജൂൺ 16 വരെ സമയം നൽകിയിരുന്നു.

അതിനിടെ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭർത്താവ് മാധവൻ പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തി. എം.ജി.ആർ ദ്രാവിഡ മുന്നേറ്റ കഴകം (എംജിഡിഎംകെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. ദീപയെ ദുഷ്ട ശക്തികൾ പിടികൂടിയതായും അതിനാലാണ് താൻ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മാധവൻ പ്രതികരിച്ചു. ജയലളിതയുടെ 69-ാം പിറന്നാൾ ദിനത്തിൽ എംജിആർ അമ്മ ദീപ പേരവൈ എന്ന പേരിൽ ദീപ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP