Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിർപ്പുകൾക്കു വീണ്ടും കേന്ദ്രം വഴങ്ങി; പോൺ സൈറ്റുകൾക്ക് ഏർപ്പെടുത്തിയ വിലക്കു ഭാഗികമായി പിൻവലിച്ചേക്കും; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾക്കുള്ള വിലക്കു തുടരും; താലിബാൻ അജൻഡ കേന്ദ്രത്തിന് ഇല്ലെന്നു രവിശങ്കർ പ്രസാദ്

എതിർപ്പുകൾക്കു വീണ്ടും കേന്ദ്രം വഴങ്ങി; പോൺ സൈറ്റുകൾക്ക് ഏർപ്പെടുത്തിയ വിലക്കു ഭാഗികമായി പിൻവലിച്ചേക്കും; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾക്കുള്ള വിലക്കു തുടരും; താലിബാൻ അജൻഡ കേന്ദ്രത്തിന് ഇല്ലെന്നു രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പോൺ സൈറ്റുകൾക്കു വിലക്കേർപ്പെടുത്തിയ നടപടി കേന്ദ്രം ഭാഗികമായി പിൻവലിച്ചേക്കും. വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകൾ രൂക്ഷമായതോടെയാണു കേന്ദ്ര നീക്കം.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന സൈറ്റുകൾക്കുള്ള വിലക്കു തുടരുമെന്നു കേന്ദ്രം അറിയിച്ചു. പോൺ സൈറ്റുകൾക്കുള്ള വിലക്കു താൽക്കാലികം മാത്രമെന്നു നേരത്തെ ടെലികോം മന്ത്രാലയം അറിയിച്ചിരുന്നു.

നേരത്തെ ഭൂമി ഏറ്റെടുക്കൽ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനു മുന്നിൽ സർക്കാർ അടിയറവു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണു വിവിധ കോണിൽ നിന്നുള്ള എതിർപ്പിനെ തുടർന്നു പോൺ സൈറ്റ് നിരോധനവും പിൻവലിക്കാനുള്ള നീക്കം.

സുപ്രീം കോടതി നിർദേശപ്രകാരമാണു പോൺ സൈറ്റുകൾക്കു വിലക്ക് ഏർപ്പെടുത്തിയത്. രാജ്യത്ത് 857 അശ്ലീല വെബ്‌സൈറ്റുകൾക്കാണു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന സൈറ്റുകൾ തടയണം എന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ടെലികോം മന്ത്രാലയം അറിയിച്ചു.

അതിനിടെ, താലിബാൻ അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്ന വിമർശനം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തള്ളി. അശ്ലീല വെബ്‌സൈറ്റുകൾക്കു വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിലക്കു താൽക്കാലികമാണെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അശ്ലീല വെബ്‌സൈറ്റുകൾ നിയന്ത്രിക്കുന്നതിനു ദീർഘകാല സംവിധാനം കൊണ്ടുവരും. പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയോ ഓംബുഡ്‌സ്മാനെ നിയോഗിച്ചോ അശ്ലീല വെബ്‌സൈറ്റുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഇന്റർനെറ്റ് സ്വാതന്ത്ര്യം തടയാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ വഴി ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

അശ്ലീല സൈറ്റുകൾ പൂർണമായും നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ കോടതി കേസ് ഈ മാസം 10നു വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP