Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഗോവയിൽ; കുടുംബ വീട് സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഗോവയിൽ; കുടുംബ വീട് സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

പനാജി: പോർച്ചുഗൽ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ അന്റോണിയോ കോസ്റ്റ തന്റെ പൂർവികരുടെ നാടായ ഗോവയിൽ എത്തി. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പർസേക്കർ പറഞ്ഞു. പോർച്ചുഗൽ പ്രധാനമന്ത്രിയുമായി ടൂറിസം, ശാസ്ത്രം, സമുദ്രവിജ്ഞാനം, ഭാഷ, ഹെറിറ്റേജ് എന്നീ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും പർസേക്കർ അറിയിച്ചു.

ഗോവയിൽ നിന്നു പോർച്ചുഗലിലേക്ക് കുടിയേറിയവരുടെ മകനാണ് കോസ്റ്റ. മഡ്ഗാവ് അബ്ബാ ഡി ഫറിയ റോഡിലുള്ള കുടുംബ വീട് കോസ്റ്റ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. പൈതൃക വീട്ടിൽ ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരപുത്രിയായ അന്ന കരീന കോസ്റ്റയാണ് താമസിക്കുന്നത്. മഡ്ഗാവ് അബ്ബാ ഡി ഫറിയ റോഡിലാണ് പൈതൃകവീട്. 25 വർഷം മുമ്പാണ് അദ്ദേഹം ഇവിടെ വന്നത്. ജനിച്ചതും വളർന്നതുമൊക്കെ ഇതേ വീട്ടിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP