Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിനെതിരെ ഡൽഹി മെട്രോ ട്രെയിനുകളിൽ പോസ്റ്ററുകൾ; പകരം മാതൃകയാക്കേണ്ടത് ബാലപീഡനത്തിന് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിനെ

വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിനെതിരെ ഡൽഹി മെട്രോ ട്രെയിനുകളിൽ പോസ്റ്ററുകൾ; പകരം മാതൃകയാക്കേണ്ടത് ബാലപീഡനത്തിന് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിനെ

പ്രണയികളുടെ ദിനമായ വാലന്റൈൻസ് ഡേ ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി മെട്രോ ട്രെയിനുകളിൽ പോസ്റ്ററുകൾ. ബാൽ ശങ്കർ കേന്ദ്രയെന്ന സംഘടനയുടെ പേരിൽ പുറത്തിറക്കിയിട്ടുള്ള പോസ്റ്ററുകളിൽ ഈ ദിവസത്തിൽ മാതാപിതാക്കളെയാണ് ആദരിക്കേണ്ടതെന്നും ആവശ്യപ്പെടുന്നു.

വാലന്റൈൻ ദിനത്തിൽ പരസ്യമായി പ്രണയം പ്രകടിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോസ്റ്ററിൽ മുന്നറിയിപ്പുണ്ട്. സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകളിൽ ഒരു കുട്ടി മാതാപിതാക്കളെ പൂജിക്കുന്ന ദൃശ്യമുണ്ട്. അതുപോലെ, റായ്‌പ്പുരിലെ പാർക്കിൽ മുമ്പെപ്പോഴോ പരസ്യമായി വാലന്റൈൻ ദിനം ആഘോഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ദമ്പതിമാരുടെ ചിത്രവും നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് ഉന്നതമായ മൂല്യങ്ങൾ പകർന്നുനൽകാൻ മാതാപിതാക്കൾ ശ്രമിക്കണമെന്ന ഉപദേശവും പരസ്യബോർഡുകളിൽ ഉണ്ട്. ഇത്തരം മൂല്യങ്ങൾക്ക് വിവാദ സ്വാമി ആസാറാം ബാപ്പുവിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാമെന്നാണ് മറ്റൊരു ഉപദേശം. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലാണ് ബാബു ഇപ്പോൾ.

എന്നാൽ, വിവാദമായ ഈ പ്രചാരണ ബോർഡുകൾ ട്രെയിനുകളിലും സ്‌റ്റേഷനുകളിലും സ്ഥാപിക്കാൻ ആര് അനുമതി നൽകിയെന്ന കാര്യം ഡൽഹി മെട്രോ കോർപറേഷൻ അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ അനുമതി ലഭിച്ചിട്ടുള്ള സ്വകാര്യ കോൺട്രാക്ടറാണ് ഇത് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് ഇയാൾക്കെതിരെ നടപടി എടുക്കുമെന്ന് കോർപറേഷൻസ് കമ്യൂണിക്കേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞു.

മിക്കവാറും പരസ്യ ബോർഡുകൾ ഇതിനകം പിൻവലിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ഫെബ്രുവരി 14 വരെ പരസ്യം പദർശിപ്പിക്കുന്നതിന് പണം അടച്ചിട്ടുണ്ടെന്ന് ബാൽ ശങ്കർ കേന്ദ്ര പ്രവർത്തകർ പറയുന്നു. 50 മെട്രോ സ്‌റ്റേഷനുകളിൽ ബോർഡ് സ്ഥാപിക്കുന്നതിനാണ് അനുമതി വാങ്ങിയിട്ടുള്ളതെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP