Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാഗവത്തിന്റെ പ്രസംഗം തൽസയം കാണിച്ചത് പ്രൊഫഷണലിസമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ; തീരുമാനത്തിൽ മന്ത്രിക്ക് ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി ദൂരദർശൻ വീണ്ടും

ഭാഗവത്തിന്റെ പ്രസംഗം തൽസയം കാണിച്ചത് പ്രൊഫഷണലിസമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ; തീരുമാനത്തിൽ മന്ത്രിക്ക് ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി ദൂരദർശൻ വീണ്ടും

ന്യൂഡൽഹി: പ്രസാർഭാരതിയുടെ സ്വയം ഭരണാവകാശത്തെ വെട്ടിയാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്തിന്റെ പ്രസംഗം ദൂരദർശൻ സംപ്രേഷണം ചെയ്തതെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറുടെ മുൻകൂട്ടിയുള്ള അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നാണ് വിമർശനം. എന്നാലിത് മന്ത്രിയും ദൂരദർശനം നിഷേധിച്ചു.

ദൂരദർശന്റെ നടപടിയിൽ ഒരു തെറ്റുമില്ലെന്നാണ് ജാവദേക്കറുടെ പ്രതികരണം. പ്രൊഫഷണലിസം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി എല്ലാ സ്വയം ഭരണാവകാശവും ദൂരദർശന് നൽകുമെന്നും ജാവദേക്കർ വ്യക്തമാക്കി. മോഹൻ ഭാഗവത്തിന്റെ വിജയദശമി പ്രസംഗം രാജ്യത്തെ മറ്റെല്ലാ ചാനലുകളും തൽസമയം കാണിക്കുന്നു. അപ്പോൾ ദൂരദർശൻ അതു ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് കേന്ദ്ര മന്ത്രി ചോദിക്കുന്നു.

വിജയദശമി ദിനത്തിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് നടത്തിയ പ്രസംഗം തത്സമയം ദുരദർശനിൽ സംപ്രേഷണം ചെയ്തതിനെപ്പറ്റി തനിക്ക് അറിവില്ലായിരുന്നുവെന്നാണു കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ വ്യക്തമാക്കിയിരുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന തരത്തിലാണ് വാർത്ത പുറത്തുവന്നത്.

പ്രകാശ് ജാവ്‌ദേക്കറുടെ സാന്നിധ്യത്തിൽ പ്രസാർ ഭാരതി സിഇഒയും ദൂരദർശൻ ഡയറക്ടർ ജനറലും നടത്തിയ ചർച്ചയിലാണ് മോഹൻ ഭാഗവിതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതെന്നായിരുന്നു അത്. ദൂരദർശൻ ഡയറക്ടർ ജനറൽ അർച്ചന ദത്തയാണ് മോഹൻ ഭാഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ആവശ്യം പ്രകാശ് ജാവദേക്കർ അംഗീകരിച്ചു.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദൂരദർശൻ ഡയറക്ടർ ജനറൽ അർച്ചന ദത്ത പറഞ്ഞു. പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ പ്രസാർ ഭാരതി സിഇഒയും ദൂരദർശൻ ഡയറക്ടർ ജനറലും കിസാൻ ചാനലിനെക്കുറിച്ചാണ് ചർച്ച ചെയ്തതെന്നാണ് അർച്ചന ദത്ത അറിയിച്ചത്. ചർച്ചയിൽ മോഹൻ ഭാഗവതിന്റെ പ്രസംഗം വിഷയമായിരുന്നില്ലെന്ന് അർച്ചന ദത്ത പ്രതികരിച്ചു.

നാഗ്പൂരിലെ ദൂരദർശൻ റിപ്പോർട്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം സംപ്രേഷണം ചെയ്തത്. ഇക്കാര്യത്തിൽ പ്രകാശ് ജാവ്‌ദേക്കറിൽ നിന്ന് യാതൊരു നിർദ്ദേശവും തനിക്ക് കിട്ടിയില്ലെന്നും അർച്ചനദത്ത പറഞ്ഞു.

മോഹൻ ഭാഗവതിന്റെ പ്രസംഗം വാർത്താമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ദൂരദർശൻ സംപ്രേഷണം ചെയ്തതെന്ന് ബിജെപിയും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP