Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണബ് മുഖർജിയും അങ്ങനെ മോദി ഫാനായി; പ്രധാനമന്ത്രി രാജ്യത്തിന് ദിശാബോധം നൽകിയെന്ന് രാഷ്ട്രപതി

പ്രണബ് മുഖർജിയും അങ്ങനെ മോദി ഫാനായി; പ്രധാനമന്ത്രി രാജ്യത്തിന് ദിശാബോധം നൽകിയെന്ന് രാഷ്ട്രപതി

ഹാനോയ് (വിയറ്റ്‌നാം): പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുക്തകണ്ഠ പ്രശംസയുമായി രാഷ്ട്രപതി പ്രണബ് മുഖർജി. വിയറ്റ്‌നാമിൽ നാലുദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിലാണ് നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തിയത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച പാതയിൽ എത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നടപടികൾ സ്വീകരിച്ചെന്ന് രാഷ്ട്രപതി പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ അന്തരീക്ഷമാണ് സർക്കാർ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബൃഹദ് നയങ്ങളുമായി ഭരണം തുടങ്ങിയ മോദി സർക്കാർ അത് ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. മോദിയുടെ ജപ്പാൻ സന്ദർശനം ഭാവിയിൽ കാതലായ വിദേശ നിക്ഷേപം ഉറപ്പുവരുത്തും. അടുത്ത അഞ്ച് വർഷം ജപ്പാനിൽ നിന്ന് 25 മുതൽ 35 ശതകോടി ഡോളർ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. മോദിയുടെ പാത പിന്തുടർന്ന് എഴുതി തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ചാണ് രാഷ്ട്രപതി സംസാരിച്ചത്.

ഇന്ത്യ സന്ദർശിച്ച ആസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച നല്ല രീതിയിലായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ അടക്കമുള്ള ലോക നേതാക്കളുമായി മികച്ച സഹകരണമാണ് പ്രധാനമന്ത്രി മോദി പുലർത്തുന്നതെന്നും രാഷ്ട്രപതി സൂചിപ്പിച്ചു.

പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെയും രാഷ്ട്രപതി പ്രശംസിച്ചു. അദ്ദേഹം പെട്രോളിയം മന്ത്രിയായി ചുമതലയേറ്റതു മുതൽ മന്ത്രാലയത്തിന്റെ ഭാഗ്യം തെളിഞ്ഞെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പെട്രോൾ വില ബാരലിന് 93 ഡോളറായി കുറച്ചുകൊണ്ടു വരാൻ മന്ത്രിക്കായി. വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

താൻ ധനകാര്യമന്ത്രി ആയിരുന്നപ്പോൾ 112 ഡോളറിൽ താഴെ വിലയ്ക്ക് എണ്ണ വാങ്ങാൻ അനുമതിയുണ്ടായിരുന്നില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP