Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിർപ്പുകൾ വകവയ്ക്കാതെ പ്രണബ് ആർഎസ്എസ് ആസ്ഥാനത്ത്; തനിക്ക് പറയാനുള്ളത് വേദിയിൽ പറയുമെന്ന് പറഞ്ഞതോടെ കാതോർത്ത് ഇന്ത്യ; ഹെഡ്‌ഗെവാറിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി മുൻ രാഷ്ട്രപതി

എതിർപ്പുകൾ വകവയ്ക്കാതെ പ്രണബ് ആർഎസ്എസ് ആസ്ഥാനത്ത്; തനിക്ക് പറയാനുള്ളത് വേദിയിൽ പറയുമെന്ന് പറഞ്ഞതോടെ കാതോർത്ത് ഇന്ത്യ; ഹെഡ്‌ഗെവാറിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി മുൻ രാഷ്ട്രപതി

നാഗ്പുർ: കോൺഗ്രസിന് അകത്തുനിന്ന് ശക്തമായ എതിർപ്പ് ഉയരുന്നതിനിടെ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനത്തിനെത്തി. ആർ.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തിൽ പ്രണബ് പുഷ്പാർച്ചന നടത്തി. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് പ്രണബ് മുഖർജിയെ സ്വീകരിക്കുന്നതിന്റെയും പുഷാപർച്ചന നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ന്യൂസ് ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.

നാഗ്പുരിൽ ആർഎസ്എസ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് പ്രണബ് മുഖർജി എത്തിയിട്ടുള്ളത്. കോൺഗ്രസ് നേതാവായിരിക്കെ ആർഎസ്എസിനെ ശ്ക്തമായി വിമർശിച്ച നേതാക്കളിൽ ഒരാളായിരുന്ന പ്രണബിന്റെ ചുവടുമാറ്റത്തിന് എതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രണബ് ആദ്യമായാണ് ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചതിന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ ശക്തമായി പ്രതികരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച് നിരവധി കത്തുകളും ഫോൺ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്പുരിലെ ചടങ്ങിൽ പറയുമെന്നായിരുന്നു പ്രണബ് പ്രതികരിച്ചത്. ഇതോടെ ഇന്ന് പ്രണബ് എന്തു പറയുമെന്ന് കാതോർക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും പാർട്ടികളും.

എതിർപ്പുമായി പ്രണബിന്റെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജിയും രംഗത്തെത്തയിരുന്നു. തെറ്റായ കഥകളുണ്ടാക്കാൻ ബിജെപിക്കും ആർഎസ്എസിനും അവസരമൊരുക്കുകയാണു പ്രണബ് ചെയ്യുന്നതെന്നു മകൾ ട്വിറ്ററിൽ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങൾ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങൾക്കൊപ്പം പ്രണബിന്റേതെന്ന പേരിൽ ആർഎസ്എസ് നുണകൾ പ്രചരിപ്പിക്കുമെന്നും ശർമിഷ്ഠ മുന്നറിയിപ്പു നൽകി. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ചു മുൻ രാഷ്്ട്രപതി മനസ്സിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശർമിഷ്ഠ ട്വിറ്ററിൽ കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP