Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണബ്ദാ വെളിപ്പെടുത്തുന്നു ആ രഹസ്യം; വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സൽ ഗുരുവിന്റെ ദയാഹർജി തള്ളിയത് കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം; വധശിക്ഷയെ വ്യക്തിപരമായി എതിർക്കുന്ന വ്യക്തിയാണ് താനെന്നും മുൻ രാഷ്ട്രപതി

പ്രണബ്ദാ വെളിപ്പെടുത്തുന്നു ആ രഹസ്യം; വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സൽ ഗുരുവിന്റെ ദയാഹർജി തള്ളിയത് കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം; വധശിക്ഷയെ വ്യക്തിപരമായി എതിർക്കുന്ന വ്യക്തിയാണ് താനെന്നും മുൻ രാഷ്ട്രപതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സൽ ഗുരുവിന്റെ ദയാഹർജി തള്ളിയത് കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രണബ് ഇക്കാര്യം പറഞ്ഞത്.

വധശിക്ഷയെ വ്യക്തിപരമായി എതിർക്കുന്ന വ്യക്തിയാണ് താനെന്നും ഇത്തരത്തിലുള്ള ശിക്ഷാ രീതികൾ നിരോധിക്കാൻ സാമാജികർ നിയമഭേദഗതി കൊണ്ടുവരണമെന്നും പ്രണബ് പറഞ്ഞു. ദയാഹർജിയിൽ നടപടിയെടുക്കാതെ ഫയലുകൾ വൈകിപ്പിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഒന്നുങ്കിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കുകയോ സർക്കാർ ശുപാർശ കൂടി കേൾക്കുകയോ ചെയ്യും. ഒന്നോ രണ്ടോ കേസുകളിലാണ് ഇത്തരത്തിൽ സർക്കാരിന്റെ ശുപാർശ സ്വീകരിച്ചിട്ടുള്ളത്. ആ രണ്ട് കേസുകളിലും ദയാഹർജി തള്ളിക്കളയണമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്.

രാഷ്ട്രപതിസ്ഥാനം വഹിച്ച 2012-2017 കാലയളവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 30 പേരുടെ ദയാഹർജി പ്രണബ് തള്ളിയിരുന്നു.
2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2002 ഡിസംബർ 18ന് ആണ് അഫ്‌സൽ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്ടോബർ 29ന് ഹൈക്കോടതിയും 2005 ഓഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു.
2006 ഒക്ടോബർ 20ന് തിഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിനിടെ അഫ്‌സൽ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിക്കുകയായിരുന്നു.2013 ഫെബ്രുവരി 3 ന് രാഷ്ട്രപതി പ്രണബ് മുഖർജി ദയാഹർജി തള്ളിയതിനെ തുടർന്ന് ഫെബ്രുവരി ഒമ്പതിന് തീഹാർ ജയിലിൽ വച്ചായിരുന്നു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP