Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈഎസ്ആർ കോൺഗ്രസിന്റെ പ്രചരണ ചുമതല പ്രശാന്ത് കിഷോർ ഏറ്റെടുത്തെന്ന് റിപ്പോർട്ട്:ജഗന്മോഹൻ റെഢിയുമായി കരാറൊപ്പിട്ടത് 250 കോടി രൂപയ്ക്ക്; വാർത്ത നിഷേധിച്ച് പ്രശാന്ത് കിഷോർ

വൈഎസ്ആർ കോൺഗ്രസിന്റെ പ്രചരണ ചുമതല പ്രശാന്ത് കിഷോർ ഏറ്റെടുത്തെന്ന് റിപ്പോർട്ട്:ജഗന്മോഹൻ റെഢിയുമായി കരാറൊപ്പിട്ടത് 250 കോടി രൂപയ്ക്ക്; വാർത്ത നിഷേധിച്ച് പ്രശാന്ത് കിഷോർ

ആന്ധ്രപ്രദേശ് ഭരണം പിടിച്ചെടുക്കാൻ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഢി പ്രശാന്ത് കിഷോറിനെ ചുമതലപ്പെടുത്തുന്നതായി സൂചന. ഇതിനായി 251 കോടി രൂപയാണ് പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജഗൻ മോഹൻ റെഢി പ്രശാന്ത് കിഷോറിനെ സന്ദർശിച്ച് കരാർ ഉറപ്പിച്ചെന്നും വാർത്ത പ്രചരിച്ചിരുന്നു. 2018-ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇപ്പോഴെ ആരംഭിക്കാനുള്ള തീരുമാനിച്ചിരുന്നു,

എന്നാൽ ഈ വാർത്തകൾ പ്രശാന്ത് കിഷോർ നിഷേധിച്ചു. പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഐപാകിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ റിപ്പോർട്ടുകൾ നിഷേധിച്ചത്. 2016ൽ നരേന്ദ്രമോദി തരംഗത്തിൽ ബിജെപി വിജയിച്ചതോടെയാണ് പ്രശാന്ത് കിഷോർ ശ്രദ്ധിക്കപ്പെടുന്നത്. ബീഹാറിൽ മഹാസഖ്യത്തിനു വേണ്ടിയും പ്രശാന്ത് പ്രചരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP