Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാത്ര ചെയ്യാൻ ഔദ്യോഗിക വാഹനം അനുവദിക്കണമെന്നു മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ

പുണെ: നഗരത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ ഔദ്യോഗിക വാഹനം അനുവദിക്കണമെന്നു മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് മുൻ രാഷ്ട്രപതിയുടെ ആവശ്യം. തന്നെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർക്കും വാഹനം അനുവദിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. വാഹനം അനുവദിക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദ്ദേശം നൽകാനാണ് ആവശ്യം. ഇതു മഹാരാഷ്ട്ര സർക്കാർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. പാട്ടീലിന് ഔദ്യോഗിക വാഹനം അനുവദിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തൽ. പ്രതിഭാ പാട്ടീൽ നിലവിൽ ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന് സർക്കാരിൽ നിന്ന് ഇന്ധന അലവൻസ് കൈപ്പറ്റുന്നുണ്ട്. സ്വകാര്യ വാഹനം ഉപയോഗിക്കുകയും അതിനു അലവൻസ് വാങ്ങിക്കുകയും ചെയ്യുന്നതിനാൽ മറ്റൊരു കാർ അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP