Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രിൻസിപ്പൽ സെക്രട്ടറി പാസ്‌പോർട്ട് എടുക്കാൻ മറന്നു; അമേരിക്കയ്ക്ക് പോകാൻ എത്തിയ മുഖ്യമന്ത്രിയും സംഘവും എയർപോർട്ടിൽ ഇരുന്നത് ഒരുമണിക്കൂർ; വിമാനം വൈകിയതിൽ യാത്രക്കാർക്ക് പ്രതിഷേധം

പ്രിൻസിപ്പൽ സെക്രട്ടറി പാസ്‌പോർട്ട് എടുക്കാൻ മറന്നു; അമേരിക്കയ്ക്ക് പോകാൻ എത്തിയ മുഖ്യമന്ത്രിയും സംഘവും എയർപോർട്ടിൽ ഇരുന്നത് ഒരുമണിക്കൂർ; വിമാനം വൈകിയതിൽ യാത്രക്കാർക്ക് പ്രതിഷേധം

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളവർ എല്ലാ നാട്ടിലും കുഴപ്പക്കാരാണോ? പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറവിയുണ്ടാക്കിയ പൊല്ലാപ്പിൽ പഴി കേൾക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അമേരിക്കയ്ക്ക് പോകാൻ പുലർച്ചെ എയർപോർട്ടിലെത്തിയപ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറി പ്രവീൺ പർദേശി തന്റെ കൈയിൽ പാസ്‌പോർട്ട് ഇല്ലെന്ന് മനസ്സിലാക്കിയത്. പാസ്‌പോർട്ട് എടുക്കാൻ സെക്രട്ടറി പോയ നേരമത്രയും ഫഡ്‌നാവിസിന് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു. വി.വി.ഐ.പികൾ വരുന്നത് കാത്ത് വിമാനവും വൈകി.

നെവാർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഫഡ്‌നാവിസും സംഘവും പോകാൻ വിമാനത്താവളത്തിലെത്തിയത്. അപ്പോഴാണ് പ്രവീൺ പർദേശായി തന്റെ കൈയിൽ പുതിയ പാസ്‌പോർട്ട് മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കിയത്. വീസ സ്റ്റാമ്പ് ചെയ്തിരുന്നതാകട്ടെ പഴയ പാസ്‌പോർട്ടിലും. വിമാനം പുറപ്പെടുന്നതിന് മുക്കാൽ മണിക്കൂർ മുമ്പാണ് മുഖ്യമന്ത്രിയും ഏഴംഗ ഔദ്യോഗിക സംഘവും വിമാനത്താവളത്തിൽ എത്തിയത്.

ഉടൻതന്നെ വീട്ടിൽവിളിച്ചുപറഞ്ഞ പർദേശി, പഴയ പാസ്‌പോർട്ട് എടുപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. വി.വി.ഐ.പിയായതിനാൽ, പാസ്‌പോർട്ട് വരുന്നതിന് മുമ്പ് തന്നെ എയർ ഇന്ത്യ അധികൃതർ പർദേശിക്ക് ബോർഡിങ് പാസ് നൽകിയിരുന്നു. വിമാനത്താവളത്തിലെ പ്രോട്ടോക്കോൾ ഓഫീസർ മുഖ്യമന്ത്രിയുടെ കാര്യം മാത്രമേ നോക്കേണ്ടതുള്ളൂ. എന്നാൽ, സംഘത്തിലുള്ളവരുടെയും കാര്യം നോക്കിയതാണ് കുഴപ്പമായത്.

പർദേശിയടക്കമുള്ളവരുടെ ബോർഡിങ് പാസ്സുകൾ എടുത്തതിനാൽ, അദ്ദേഹം പാസ്‌പോർട്ട് സമർപ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. 16 മണിക്കൂർ തുടർച്ചയായി പറക്കുന്ന വിമാനമാണിത്. 250-ഓളം യാത്രക്കാരിൽ പർദേശിയൊഴികെയുള്ളവർ വിമാനത്തിൽ കയറിയെങ്കിലും വിമാനം അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു. പർദേശിയുടെ പാസ്‌പോർട്ടിന്റെ കാര്യം ബോർഡിങ് ഓഫീസർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, തന്റെ ഔദ്യോഗിക സംഘാംഗങ്ങളില്ലാതെ യാത്ര പുറപ്പെടില്ലെന്ന് ഫഡ്‌നാവിസ് വാശിപിടിച്ചു. ഇതോടെ, വിമാനം വൈകുകയും ചെയ്തു. ഒടുവിൽ പർദേശിയുടെ പാസ്‌പോർട്ട് എത്തിയത് 1.55-ന്. ഒന്നരയ്ക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് രണ്ടുമണിയോടെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP