Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ഭീകരന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ഒരു ഗ്രാമം മുഴുവൻ; ഇന്ത്യൻ സേനയുടെ വെടിയേറ്റുമരിച്ച ലഷ്‌കർ തീവ്രവാദിക്ക് കാശ്മീർ ജനതയുടെ രാജകീയ ആദരവ്

ഒരു ഭീകരന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ഒരു ഗ്രാമം മുഴുവൻ; ഇന്ത്യൻ സേനയുടെ വെടിയേറ്റുമരിച്ച ലഷ്‌കർ തീവ്രവാദിക്ക് കാശ്മീർ ജനതയുടെ രാജകീയ ആദരവ്

തെക്കൻ കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച ലഷ്‌കർ ഭീകരൻ ഷിറാസ് അഹമ്മദിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ഒരു ഗ്രാമം മുഴുവൻ. ശ്രീനഗറിന് തെക്ക് പഞ്ജ്രാൻ ഗ്രാമത്തിലാണ് സംഭവം. നവംബർ 20-ന് പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിൽവച്ചാണ് ഷിറാസ് ഉൾപ്പെടെ മൂന്ന് പേർ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഇവർ മൂന്നുപേരും പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ-തൊയ്ബയുടെ പ്രവർത്തകരാണെന്ന് പൊലീസ് കരുതുന്നു. 2008-ൽ മുംബൈയിൽ 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണമുൾപ്പെടെ ഒട്ടേറെ തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ലഷ്‌കർ സംഘടിപ്പിച്ചിട്ടുണ്ട്. കാശ്മീർ പൊലീസിലെ സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരരെ പാക്കിസ്ഥാനിൽനിന്ന് കൊണ്ടുവന്നത് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ജേണലിസം വിദ്യാർത്ഥിയായ ഷിറാസാണെന്നും പൊലീസ് പറയുന്നു.

പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച ഷിറാസ് എങ്ങനെയാണ് തീവ്രവാദത്തിന്റെ ലോകത്തെത്തിയതെന്ന് അറിയില്ലെന്ന് പിതാവ് മുഹമ്മദ് സുൽത്താൻ പറഞ്ഞു. അതിനുവേണ്ടി അടുത്തിടെ കിട്ടിയ സർക്കാർ ജോലി പോലുംവേണ്ടെന്ന് വച്ചരുന്നു. പഴക്കച്ചവടക്കാരാണ് ഷിറാസിന്റെ കുടുംബക്കാർ. മകനെ താൻ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും മുഹമ്മദ് പറഞ്ഞു.

കാശ്മീരിൽ ഇന്ത്യൻ സേനയുമായി നിരന്തരം ഏറ്റുമുട്ടലിലേർപ്പെടുന്ന സംഘടനയാണ് ലഷ്‌കർ. കാശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിലും ഈ സംഘടനയക്ക് പങ്കുണ്ട്. തീവ്രവാദിയെന്ന് സംശയിക്കപ്പെട്ട് സുരക്ഷാ സേന കൊലപ്പെടുത്തിയ യുവാവിന്റെ ഖബറടക്കത്തിന് ഇത്രയേറെ പേർ പങ്കെടുത്തതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യാ വിരുദ്ധത വളർത്തുന്നതിനായി, ഭീകരർ നിർബന്ധിച്ചാണോ ഗ്രാമവാസികൾ ചടങ്ങിനെത്തിയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

\

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP