Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ പ്രേമവിവാഹത്തെ എതിർത്തു ബിജെപി മന്ത്രി മരുമകളെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല; ഗിരിജേഷിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് പെൺകുട്ടി ആത്മഹത്യ ചെയ്തു; ആത്മഹത്യക്കുറിപ്പിൽ മന്ത്രിയുടെ പേരില്ലാത്തതിനാൽ റാംപാൽ സിങ്ങ് രാജി വെക്കേണ്ടെന്ന് ബിജെപി; മധ്യപ്രദേശിൽ പ്രീതി രഘുവംശിയുടെ ആത്മഹത്യയുടെ പേരിൽ സംഘർഷം തുടരുന്നു

മകന്റെ പ്രേമവിവാഹത്തെ എതിർത്തു ബിജെപി മന്ത്രി മരുമകളെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല; ഗിരിജേഷിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് പെൺകുട്ടി ആത്മഹത്യ ചെയ്തു; ആത്മഹത്യക്കുറിപ്പിൽ മന്ത്രിയുടെ പേരില്ലാത്തതിനാൽ റാംപാൽ സിങ്ങ് രാജി വെക്കേണ്ടെന്ന് ബിജെപി; മധ്യപ്രദേശിൽ പ്രീതി രഘുവംശിയുടെ ആത്മഹത്യയുടെ പേരിൽ സംഘർഷം തുടരുന്നു

ഭോപ്പാൽ: തന്റെ മകന് സർക്കാർ ആശുപത്രിയിലെ ആംബുലൻസിന്റെ ഡ്രൈവറുടെ മകൾ ചേരില്ലെന്ന് പറഞ്ഞ് മകന് മറ്റൊരു വിവാഹം നടത്താൻ ശ്രമിക്കവെ മന്ത്രി പുത്രന്റെ ഭാര്യ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജെപി നേതാവും പൊതുമരാമത്ത് മന്ത്രിയുമായ റാംപാൽ സിങ്ങിന്റെ മകൻ ഗിരിജേഷ് വിവാഹം കഴിച്ച പ്രീതി രഘുവംശിയെ (27) ആണ് ആത്മഹത്യ ചെയ്തത്.

മന്ത്രി പുത്രന്റെ മകനായ ഗിരിജേഷും ഡ്രൈവറായ ചന്ദൻ സിങ്ങിന്റെ മകൾ പ്രീതിയും ആര്യസമാജ് ക്ഷേത്രത്തിൽ കഴിഞ്ഞവർഷം ജൂണിലാണു ഗിരിജേഷിന്റെ സുഹൃത്തുക്കളുടെയും പ്രീതിയുടെ സഹോദരൻ നീരജിന്റെയും സാന്നിധ്യത്തിൽ വിവാഹിതരായത്. ആര്യ വിവാഹ നിയമപ്രകാരമായിരുന്നു ചടങ് നടന്നത്.

എന്നാൽ റാംപാൽ സിങ്ങ് ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല, മാത്രമല്ല ഇതിനോട് കൂടെ മതന് മറ്റൊരു വിവാഹം നിശ്ചയിക്കുകയും കൂടെ ചെയ്തതോടെയാണ് ഗിരിജേഷിന്റെ വീടിന് എതിർവശത്തു താമസിച്ചിരുന്ന പ്രീതി രഘുവംശി ആത്മഹത്യ ചെയ്തത്. തുടർന്ന ആയിരക്കണക്കിനു രഘുവംശി സമുദായാംഗങ്ങൾ ഉദയ്പുരിലെ വീടിനു മുന്നിൽ തടിച്ചുകൂടുകയും ചെയ്തതോടെ സംഭവം സംഘർഡഷഭരിതമാവുകയായിരുന്നു.

ഭർത്താവായ ഗിരിജേഷ് അന്ത്യകർമങ്ങൾനിർവഹിക്കണമെന്ന് രഘുവംശി സമുദായാംഗങ്ങൾ ആവശ്യപ്പെട്ടതോടെ സംഭവം വലിയ പ്രതിഷേധമായി മാറി. എന്നാൽ ഗിരിജേഷ് ഇതിന് തയ്യാറായില്ലി, തുടർന്ന് പ്രീതിയുടെ സഹോദരന്റെ സാന്നിധ്യത്തിൽ സംസ്‌കാരം നടത്തുകയായിരുന്നു.

അതേ സമയം 36 മണിക്കൂർ കഴിഞ്ഞാണു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടു പോയത്. തന്റെ മകൻ ആരെയും വിവാഹം ചെയ്തിട്ടില്ലെന്നു പറഞ്ഞിരുന്ന മന്ത്രി പ്രീതിയെ മറ്റാരുമായെങ്കിലും വിവാഹം കഴിപ്പിച്ചയയ്ക്കാൻ പണം വാഗ്ദാനം ചെയ്തതായി ചന്ദൻ സിങ് പറഞ്ഞു. മകനെ വേറെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച മന്ത്രിയാണു മരണത്തിന് ഉത്തരവാദിയെന്നും ചന്ദൻ സിങ് പരാതിപ്പെട്ടു.

എന്നാൽ ആത്മഹത്യക്കുറിപ്പിൽ മന്ത്രിയുടെ പേരില്ലാത്തതിനാൽ മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് നന്ദകുമാർ സിങ് പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുകയാണെന്നു കോൺഗ്രസ് നേതാവ് അജയ് സിങ് പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ രണ്ടു കമ്പനി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP