Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്ധ്യപ്രദേശിൽ ഗർഭിണിയെ ബലാത്സംഗം ചെയ്തു; സർപഞ്ചിന്റെ മകൻ ഒളിവിൽ

മദ്ധ്യപ്രദേശിൽ ഗർഭിണിയെ ബലാത്സംഗം ചെയ്തു; സർപഞ്ചിന്റെ മകൻ ഒളിവിൽ

ഛത്താർപൂർ: വീട്ടുവേലക്കാരിയായ യുവതിയെ ഗർഭിണിയാണെന്നതു പോലും വകവയ്ക്കാതെ ബലാത്സംഗത്തിനു വിധേയമാക്കിയ സർപാഞ്ചിന്റെ മകൻ ഒളിവിൽ. മദ്ധ്യപ്രദേശിലെ ഛത്താർപുർ ജില്ലയിലുള്ള ബാർട്ട് ഗ്രാമത്തിൽ ഒരാഴ്ച മുൻപായിരുന്നു സംഭവം. അജയ് രാജ്പുത് ആണ് ബലാത്സംഗത്തിനു ശേഷം ഒളിവിൽ പോയത്. പ്രതിയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു 35കാരിയായ യുവതി. അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ഇവർ അഞ്ച് കുട്ടികളുടെ മാതാവാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നോഗൻ പൊലീസ് സ്റ്റേഷൻ ചുമതലക്കാരൻ ഡി.ഡി. ആസാദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP