Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പത്തിമൂന്ന് ശതമാനം ക്രിമിനലുകളും എഴുപത്തിയൊന്ന് ശതമാനം കോടിപതികളും ചേർന്ന് നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നു; ലോക്‌സഭ എം പിമാരിൽ 22 ശതമാനവും എം എൽ എമാരിൽ 21 ശതമാനവും പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികൾ; ജനപ്രതിനിധികളിൽ സ്ത്രീകൾ നാമ മാത്രം

മുപ്പത്തിമൂന്ന് ശതമാനം ക്രിമിനലുകളും എഴുപത്തിയൊന്ന് ശതമാനം കോടിപതികളും ചേർന്ന് നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നു; ലോക്‌സഭ എം പിമാരിൽ 22 ശതമാനവും എം എൽ എമാരിൽ 21 ശതമാനവും പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികൾ; ജനപ്രതിനിധികളിൽ സ്ത്രീകൾ നാമ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതാരാണ്? പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണെന്നാണ് മറുപടിയെങ്കിൽ ശരിയാണ്. എന്നാൽ പ്രധാനപ്പെട്ട കാര്യം ഈ പറഞ്ഞ അംഗങ്ങളിൽ ആരൊക്കെയുണ്ട് എന്നുള്ളതാണ്. അത് അറിയുമ്പോഴാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും 'സുന്ദര'മായ മുഖം വ്യക്തമാകുന്നത്.

4,896 ജനപ്രതിനിധകളാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് രേഖപ്പെടുത്തുന്നത്. ന്യൂഡൽഹിയിലെ ഇരു പാർലമെന്റുകളിലും 28 സംസ്ഥാന നിയമസഭകളിലും പുതുച്ചേരി ഡൽഹി യൂണിയൻ ടെറ്റിറികളിലും ഇവർ വോട്ട് ചെയ്തു രാഷ്ട്രപതിയെ തെരഞ്ഞെടുക്കും.പക്ഷെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിൽ 33 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുള്ളതായി അവർ തന്നെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാണെന്ന് നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോർമ്‌സ് എന്നിവയുടെ കണക്കുകൾ പറയുന്നു.

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്ന ജനപ്രതിനിധികളിൽ 71 ശതമാനം പേരും കോടിപതികളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.അതായത് മുപ്പത്തിമൂന്ന് ശതമാനം ക്രിമിനലുകളും 71 ശതമാനം കോടിപതികളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രഥമ പൗരനെ തെരഞ്ഞെടുക്കുന്നതെന്ന് ചുരുക്കം.

4896 പേരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായ കണക്കാണിത്. 4,120 എംഎൽഎമാരിൽ നിന്നും 4, 078 പേരുടെയും 776 എംപിമാരിൽ നിന്നും 774പേരുടെയും സത്യവാങ്മൂലങ്ങളാണ് പരിശോധിച്ചത്. 120 കോടിയോളം ജനസംഖ്യയുള്ള രാജ്യത്തിന്റെ രാഷ്ട്രപതിയെ തീരുമാനിക്കുന്നത് ഇവരൊക്കെയാണ്.

1,581 ജനപ്രതിനിധികൾക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക് സഭ, രാജ്യസഭ, അസംബ്ലി തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരമാണിത്. 34 ശതമാനം ലോക് സഭ എംപിമാർക്ക് എതിരെയും കേസെടുണ്ട്. 33 ശതമാനം എംഎൽഎമാർക്കെതിരെയാണ് കേസുള്ളത്. 19 ശതമാനം രാജ്യസഭ എംപിമാർക്കെതിരെയാണ് ക്രിമിനൽ കേസുള്ളത്.

20 ശതമാനം ജനപ്രതിനിധികൾക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ് . ലോക് സഭ എംപിമാരിൽ 22 ശതമാനം പേർക്കും എംഎൽഎമാരിൽ 21 ശതമാനം പേർക്കും എതിരെ റജിസറ്റർ ചെയ്യപ്പെട്ടിട്ടുള്ളത് ഗുരുത കുറ്റകൃത്യങ്ങളാണ്.82 ശതമാനം ലോക് സഭ എംപിമാരും 84ശതമാനം രാജ്യസഭ എംപിമാരും 68 ശതമാനം എംഎൽഎമാരും കോടിപതികളാണ്. കർണാടകയിൽ നിന്നുമാണ് കൂടുതൽ കോടീശ്വരന്മാരായ എംഎൽഎമാർ. ഇവിടെ നിന്നുമുള്ള 93 ശതമാനം എംഎൽഎമാരും കോടീശ്വരന്മാരാണ്.

രാഷ്ട്രപതിയാരെന്ന് തീരുമാനിക്കേണ്ട ജനപ്രതിനിധികളിൽ വെറും ഒൻപത് ശതമാനം പ്രാതിനിധ്യം മാത്രമാണ് സ്ത്രീകൾക്കുള്ളത്. 65 ലോക് സഭ വനിതാ എംപിമാർ, 23 രാജ്യസഭ വനിതാ എംപിമാർ എന്നിവരാണ് വോട്ട് എടുപ്പിൽ പങ്കെടുക്കുക. എംഎൽഎമാരിൽ വെറും 363 സ്ത്രീകൾ മാത്രമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP