Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീംകോടതി വധശിക്ഷ ശരിവച്ച ശേഷം പ്രതികൾ നൽകിയ ദയാഹർജി രാഷ്ട്രപതിക്ക് അയക്കാൻ 12 കൊല്ലം വൈകിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടപ്പോൾ ഇളവ് ചെയ്യരുതെന്ന് സർക്കാരിന്റെ ശുപാർശ; അനന്തമായി കേസ് നീട്ടിയിൽ പ്രതിഷേധിച്ച് 34 മേൽജാതിക്കാരെ കൊന്ന കേസിൽ മാവോയിസ്റ്റുകൾക്ക് മാപ്പ് നൽകി രാഷ്ട്രപതി

സുപ്രീംകോടതി വധശിക്ഷ ശരിവച്ച ശേഷം പ്രതികൾ നൽകിയ ദയാഹർജി രാഷ്ട്രപതിക്ക് അയക്കാൻ 12 കൊല്ലം വൈകിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടപ്പോൾ ഇളവ് ചെയ്യരുതെന്ന് സർക്കാരിന്റെ ശുപാർശ; അനന്തമായി കേസ് നീട്ടിയിൽ പ്രതിഷേധിച്ച് 34 മേൽജാതിക്കാരെ കൊന്ന കേസിൽ മാവോയിസ്റ്റുകൾക്ക് മാപ്പ് നൽകി രാഷ്ട്രപതി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബിഹാർ സർക്കാരിന്റെയും ശുപാർശകൾ മറികടന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നാലുപേരുടെ വധശിക്ഷ റദ്ദാക്കി. കൃഷ്ണ മോച്ചി, നന്നേ ലാൽ മോച്ചി, ബിർ കുവേർ പാസ്വാർ, ധർമേന്ദ്ര സിങ് എന്നിവർ ഇനി ജീവപര്യന്തം അനുഭവിച്ചാൽമതി. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ പ്രവർത്തകരാണിവർ.

1992-ൽ ബിഹാറിൽ 34 മേൽജാതിക്കാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷയാണ് ഇളവുചെയ്തത്. കേന്ദ്രസർക്കാരിന്റെ ശുപാർശ തള്ളി ദയാഹർജികളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നത് അപൂർവമാണ്. മാവോയിസ്റ്റുകളായതു കൊണ്ടാണ് വധ ശിക്ഷ ഇളവ് ചെയ്യരുതെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും വാദിച്ചത്. ബിഹാർസർക്കാരിന്റെ ശുപാർശപ്രകാരം 2016 ഓഗസ്റ്റ് എട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാലുപേരുടെയും ദയാഹർജി തള്ളാനായി ശുപാർശ ചെയ്തിരുന്നു. എന്നാൽ, കേസിലെ വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കാൻ രാഷ്ട്രപതി തീരുമാനിക്കുകയായിരുന്നു.

2001-ലാണ് സെഷൻസ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. 2002 ഏപ്രിൽ 15-ന് സുപ്രീംകോടതി വിധി ശരിവച്ചു. ഈ ദയാഹർജികൾ കൈമാറാൻ സംസ്ഥാനസർക്കാർ വൈകിയതും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിരീക്ഷണങ്ങളും പ്രധാനമായും പരിഗണിച്ചാണ് രാഷ്ട്രപതി തീരുമാനത്തിലെത്തിയത്. 2004 ജൂലായ് ഏഴിന് പ്രതികൾ സമർപ്പിച്ച ദയാഹർജി സംസ്ഥാനസർക്കാർ ആഭ്യന്തരമന്ത്രാലയത്തിനോ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനോ കൈമാറിയിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുകളുടെ ഫലമായി 12 വർഷത്തിനുശേഷമാണ് ഇതയച്ചത്.

തൊണ്ണൂറുകളിൽ ബിഹാറിലുണ്ടായ ജാതിപ്പോരിന്റെ ഭാഗമായാണ് ഗയ ജില്ലയിലെ ബാരയിൽ ഭൂമിഹാർ വിഭാഗത്തിൽപ്പെട്ട 35 പേർ കൊല്ലപ്പെട്ടത്. ശിക്ഷിക്കപ്പെട്ട നാലുപ്രതികളിൽ മൂന്നുപേരും ദളിതരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP