Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യം അസഹിഷ്ണുതയിലേക്കു നീങ്ങരുതെന്നു പ്രണബ് മുഖർജി; അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി

രാജ്യം അസഹിഷ്ണുതയിലേക്കു നീങ്ങരുതെന്നു പ്രണബ് മുഖർജി; അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കാൻ ആകില്ലെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിലാണു രാഷ്ട്രപതിയുടെ പ്രസ്താവന.

രാജ്യം അസഹിഷ്ണുതയിലേക്കു നീങ്ങാൻ കരുതലെടുക്കണം. വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസിൽ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

ബീഫ് കഴിച്ചു എന്നാരോപിച്ച് ദാദ്രിയിൽ മധ്യവയസ്‌കനെ നാട്ടുകൂട്ടം തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രണബിന്റെ പ്രസ്താവന. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് സഹിഷ്ണുത ഏവരും മനസിൽ സൂക്ഷിക്കണമെന്നു രാഷ്ട്രപതി ആഹ്വാനം ചെയ്തത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. സംഘർഷാവസ്ഥയ്ക്കിടെ വിവാദ സന്യാസിനി സാധ്വി പ്രാചി, ദാദ്രി സന്ദർശിക്കാൻ ശ്രമം നടത്തി. ഇക്കാര്യം പൊലീസ് തടഞ്ഞു. നേരത്തെ ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് സാധ്വി പ്രാചി വിവാദ പ്രസ്താവന ഇറക്കിയിരുന്നു.

മാദ്ധ്യമ പ്രവർത്തകരെ ഗ്രാമത്തിനകത്തേക്കു പ്രവേശിക്കാനും ഒരുവിഭാഗം അനുവദിക്കുന്നില്ല. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദാദ്രി സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP