Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്ര പരിസരത്ത് വച്ച് ബലമായി കടന്നു പിടിച്ച് ചുംബിച്ചു; പാദങ്ങളിൽ വീണ് നമസ്‌കരിച്ചപ്പോൾ തോളിൽ പിടിച്ച് അദ്ദേഹം ശരീരത്തോട് ചേർത്ത് പിടിച്ചു; ഒന്നനങ്ങാൻ പോലും സമ്മതിച്ചില്ല; ഗോവയിലെ ക്ഷേത്രത്തിൽ വച്ച് പൂജാരി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് യുവതികളുടെ പരാതി

ക്ഷേത്ര പരിസരത്ത് വച്ച് ബലമായി കടന്നു പിടിച്ച് ചുംബിച്ചു; പാദങ്ങളിൽ വീണ് നമസ്‌കരിച്ചപ്പോൾ തോളിൽ പിടിച്ച് അദ്ദേഹം ശരീരത്തോട് ചേർത്ത് പിടിച്ചു; ഒന്നനങ്ങാൻ പോലും സമ്മതിച്ചില്ല; ഗോവയിലെ ക്ഷേത്രത്തിൽ വച്ച് പൂജാരി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് യുവതികളുടെ പരാതി

മറുനാടൻ ഡെസ്‌ക്‌

ഗോവ: പ്രശസ്തമായ ശ്രീമാഗുയേഷി ക്ഷേത്രത്തിൽ വച്ച് പൂജാരി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകി യുവതികൾ. ക്ഷേത്രത്തിലെ മാനേജ്മെന്റിനാണ് ഇതു സംബന്ധിച്ച് ഇവർ വിശദമായ പരാതി കത്ത് മുഖേന സമർപ്പിച്ചത്. രണ്ട് ദിനങ്ങളിൽ നടന്ന വ്യത്യസ്ത സംഭവമാണിത്. ജൂൺ 14നും 22നുമാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കാനെത്തിയ യുവതികളെ ക്ഷേത്രത്തിന്റെ അങ്കണത്തിൽ വച്ചു തന്നെ ഇയാൾ ബലമായി കടന്നു പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.

രണ്ട് യുവതികളുടെ ഭാഗത്ത് നിന്നും കത്ത് ലഭിച്ചെന്ന് ക്ഷേത്രം മാനേജ്‌മെന്റ് സെക്രട്ടറി അനിൽ കേംഗ്രേ പറഞ്ഞു. എന്നാൽ നിലവിൽ പൂജാരിയെ വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കേംഗ്രേ അറിയിച്ചു. ആദ്യ സംഭവത്തിലെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: രക്ഷിതാക്കൾക്ക് പിന്നാലെ ശ്രീകോവിലിൽ കയറാൻ പോയ തന്നെ തടഞ്ഞു. ഹ്രസ്വ സംഭാഷണത്തിന് ശേഷം പൂജാരിയുടെ പാദങ്ങളിൽ ആദരപൂർവ്വം നമസ്‌കരിച്ചപ്പോൾ തന്നെ തോളിൽ പിടിച്ച് അദ്ദേഹം ചേർത്ത് പിടിക്കുകയായിരുന്നു, പരാതിയിൽ പറയുന്നു. അയാൾ എന്നെ മുറുകെ പിടിച്ചു. എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നതിന് മുമ്പ് അയാൾ എന്നെ ചുംബിച്ചു. പവിത്രമായ സ്ഥലത്ത് വച്ചാണ് പൂജാരി തന്നെ ചുംബിച്ചത്. പവിത്രമായ ഒരിടത്ത് വച്ചാണ് ആദരണീയനായ പൂജാരിയെ പോലെ ഒരാൾ ഇത് ചെയ്തത്. ലൈംഗിക ആക്രമണം ഇതുപൊലീരിടത്ത് പ്രതീക്ഷിക്കുന്ന അവസാന കാര്യമാണെന്നും അവർ പരാതിയിൽ പറയുന്നു.

തനിക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ഫുട്ടേജുകൾ തെളിവിനായി നോക്കണമെന്നും അവർ പരാതിയിൽ ആവശ്യപ്പെടുന്നു. ഏതൊക്കെ ക്യാമറകളാണ് പരിശോധിക്കേണ്ടതെന്നും അവർ കത്തിൽ വ്യക്തമാക്കി. ഈ കത്ത് ഗോവയിൽ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.യുഎസ്സിൽ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് രണ്ടാമത്തെ പരാതിക്കാരി. ലോക്കർ ഏരിയയിൽ വച്ച് തന്നെ പൂജാരി ലൈംഗികമായി ആക്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. പൂജാരി തോളിൽ പിടിച്ച് തന്നെ ബലമായി ചുംബിച്ചുവെന്നാണ് രണ്ടാമത്തെ പരാതിയിൽ പറയുന്നത്.

എന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത പൂജാരിയുടെ നടപടി തനിക്ക് കടുത്ത ആഘാതമേൽപ്പിച്ചു. സംഭവമറിഞ്ഞ യുവതിയുടെ രക്ഷിതാക്കൾ പൂജാരിയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ കുടുംബസുഹൃത്തുക്കളായി കരുതിയാണ് ഇത് ചെയ്തതെന്നായിരുന്നു പൂജാരിയുടെ മറുപടിയെന്നും കത്തിൽ പറയുന്നു.ഇത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ക്ഷേത്രമാനേജ്‌മെന്റ് സെക്രട്ടറി അനിൽ കേംഗ്രേ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തമാക്കിയത്. ആ കത്തുകളെ കുറിച്ച് ഞങ്ങൾക്ക് പറയേണ്ട കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. ആ വിഷയം ഞങ്ങളെ സംബന്ധിച്ച് കഴിഞ്ഞു.ഈ പരാതികളിൽ പറയുന്ന ആരോപണവിധേയനെതിരെ എന്തെങ്കിലും നടപടി എടുത്തോ എന്ന ചോദ്യത്തിന് ഇപ്പോഴന്തെങ്കിലും പറയുന്നത് കോടതിയലക്ഷ്യമാകും, ഞങ്ങൾക്ക് ഒന്നും പറയാനില്ല എന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.

രണ്ടാമത്തെ പരാതിക്കാരിയും ക്ഷേത്ര മാനേജ്‌മെന്റിനോട് സിസിടിവി ഫുട്ടേജ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ പരാതിക്കാരിയുടെ കത്തിൽ ലൈംഗിക ആക്രമണത്തിന് വഴിയൊരുക്കുന്ന മറ്റ് ചില വിഷയങ്ങളിലേയ്ക്ക് കൂടെ അവർ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മാഗുയേശി കുലദേവതയായ കുടുംബങ്ങളിലെ അവിവാഹിതകളെ ശ്രീകോവിലിൽ കടക്കുന്നത് തടഞ്ഞിട്ടുണ്ട്.ഒപ്പം വരുന്ന കുടുംബത്തിലെ മറ്റുള്ളവർ അകത്ത് പൂജയും മറ്റ് ആചാരങ്ങളും നടത്തുമ്പോൾ പുറത്തിരിക്കുകയായിരിക്കും. ഈ കാലത്ത് ഇത് കാലഹരണപ്പെട്ട ഒരു ആചാരമാണ്, മാത്രമല്ല, നിയമത്തിനെതിരുമാണ്. ഈ രീതി കാരണം, രക്ഷിതാക്കളിൽ നിന്നും മാറിയിരിക്കേണ്ടിവരുന്ന നിരവധി പെൺകുട്ടികളും യുവതികളും ലൈംഗിക അതിക്രമത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും പരാതിക്കാരി കത്തിൽ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ പൂജാരിക്കെതിരെ പ്രാഥമിക തലത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ തെളിവൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP